സാധാരണക്കാരുടെ കഥ പറയുന്ന ഒരു ഫീല്‍ ഗുഡ് മൂവി. നവാ?ഗതനായ രോഹിത് നാരായണന് സംവിധാനത്തില്‍ വിനയ് ഫോര്‍ട്ട് നായകനായെത്തിയ സോമന്റെ കൃതാവ് എന്ന ചിത്രത്തെ ഒറ്റ വരിയില്‍ ഇങ്ങനെ വിശേഷിപ്പിക്കാം.
ചിത്രത്തിന്റെ ടീസറിലെ മൈ നെയിം ഈസ് ഇന്ത്യ എന്ന സംഭാഷണം സമകാലിക രാഷ്ട്രീയ ചര്‍ച്ചകളില്‍ പോലും ഇടം നേടിയിരുന്നു. പ്രതീക്ഷിച്ചതു പോലെ തന്നെ ചിരിക്കാനും ചിന്തിക്കാനുമുള്ള ചിത്രമാണ് സോമന്റെ കൃതാവ്.
എണ്‍പതുകളിലെ പഴയ ഹിപ്പി സ്റ്റൈലില്‍ കൃതാവ് വച്ച് വിചിത്രസ്വഭാവം കൊണ്ട് നാട്ടുകാരുടെ പരിഹാസത്തിന് പാത്രമായ മനുഷ്യനാണ് സോമന്. പ്രകൃതിക്കിണങ്ങിയാണ് വില്ലേജ് കൃഷി ഓഫിസറായ സോമന്റെ ജീവിതം. വിചിത്രസ്വഭാവമുള്ള സോമന് നാട്ടിലാകെ ചര്‍ച്ചാവിഷയമാണ്.
കല്യാണം കഴിയുന്നതോടെ സോമന്റെ ജീവിതം മാറുമെന്ന് എല്ലാവരും കരുതുന്നു. പക്ഷെ ആധുനിക വൈദ്യശാസ്ത്രത്തെ അംഗീകരിക്കാത്ത സോമന് ഭാര്യയെ പ്രസവിക്കാന്‍ പോലും ആശുപത്രിയിലേക്ക് വിടുന്നില്ല. എന്ത് അസുഖം വന്നാലും വീട്ടില്‍ ചികില്‍സിച്ചാല്‍ മതി എന്നാണ് സോമന് സുഹൃത്തുക്കളെ ഉപദേശിക്കുന്നത്.
ആലപ്പുഴയുടെ ഭം?ഗി മനോഹരമായ ഫ്രെയിമുളാക്കുന്നതില് ചിത്രം പ്രത്യേക പ്രശംസ അര്‍ഹിക്കുന്നുണ്ട്. സാധാരണക്കാരുടെ നിരവധി ജീവിത സങ്കീര്‍ണതകളെ ചിത്രം അടയാളപ്പെടുത്തുന്നുണ്ട്.
കുട്ടനാട്ടിലെ താറാവ് കര്‍ഷകരടക്കം നേരിടുന്ന പ്രതിസന്ധി ചിത്രം ചര്‍ച്ച ചെയ്യുന്നു. വ്യത്യസ്ത വേഷത്തിലെത്തിയ വിനയ് ഫോര്‍ട്ട്, നായിക ഫറ ഷിബില, ബാല താരം ദേവ നന്ദ തുടങ്ങിയ അഭിനേതാക്കള്‍ മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: