കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂചലനം.പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലാണ് ഭൂകമ്പമാപിനിയില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
അരമണിക്കൂറിനുള്ളില്‍ അഞ്ച് തവണ ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.ഭൂചലനത്തില്‍ 14 പേര് മരിച്ചു.മരണനിരക്ക് ഉയരാനാണ് സാധ്യത.78 പേര്‍ക്ക് പരിക്കേറ്റു.
ഹെറാത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വ്യാപക നാശനഷ്ടം ഉണ്ടായിട്ടുണ്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: