ന്യൂദല്‍ഹി: കരുവന്നൂരിലെ കാല്‍നടജാഥയിലൂടെ തൃശൂരിനെ ഇളക്കിമറിച്ച ശേഷം നടന് സുരേഷ് ഗോപി പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി. ഭാര്യ രാധിക, മൂത്ത മകൾ ഭാഗ്യ എന്നിവര്‍ക്കൊപ്പമാണ് സുരേഷ് ഗോപി പ്രധാനമന്ത്രിയെ കാണാന്‍ പോയത്.
ഇതിന്റെ ചിത്രങ്ങളും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. മകള്‍ ഭാഗ്യയുടെ വിവാഹക്ഷണക്കത്തും സുരേഷ് ഗോപി മോദിയ്ക്ക് കൈമാറി.
2024 ജനവരിയിലാണ് ഭാഗ്യയുടെ വിവാഹം. മവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹൻ ആണ് ഭാഗ്യയുടെ ഭാവി വരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: