തിരുവനന്തപുരം: സുരേഷ് ഗോപിയുടെ കരുവന്നൂര്‍-തൃശൂര്‍ പദയാത്ര ഒരു വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ് ക്യാമ്പുകളില്‍. കരുവന്നൂര്‍ മുതല്‍ തൃശൂര്‍ വരെയുള്ള 18 കിലോമീറ്റര്‍ ദൂരം ഒറ്റയടിക്ക് നടന്ന സുരേഷ് ഗോപി സാധാരണക്കാരുടെ ഹൃദയത്തില്‍ തൊട്ടുകഴിഞ്ഞു.
വാചകമടിയല്ല രാഷ്‌ട്രീയം എന്ന് ഈ താരം തെളിയിച്ചിരിക്കുന്നു. സുരേഷ് ഗോപിയുടെ യാത്ര കഴിഞ്ഞതിന് പിന്നാലെ കരുവന്നൂര്‍ ബാങ്ക് പ്രശ്നം പരിഹരിക്കാന്‍ സിപിഎം നേതാക്കളും സര്‍ക്കാരും കൂടിയാലോചിച്ച് ഏതാനും കോടികള്‍ ഇറക്കാമെന്ന തീരുമാനമെടുത്ത് തിടുക്കപ്പെട്ടാണ്.
സ്വല്‍പം താമസിച്ചുപോയി പ്രതാപാ…ട്രോള്‍:
സ്വല്പം താമസിച്ചു പോയി പ്രതാപാ pic.twitter.com/7H6aGvAU1g
— നചികേതസ് (@nach1keta) October 6, 2023
ഇപ്പോഴിതാ തൃശൂര്‍ എംപിയായ ടി.എന്‍. പ്രതാപനെതിരെ ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ നിറയുന്നു. പാവപ്പെട്ട ഒരു കുടുംബത്തിലെ അമ്മയോട് പേടിക്കേണ്ട, മരുന്ന് ഏത് മരുന്ന്ഷാപ്പില്‍ നിന്നാണ് വാങ്ങേണ്ടത് എന്ന് ചോദിക്കുന്ന പ്രതാപനോട് ആ അമ്മ പറയുന്നത് സുരേഷ് ഗോപി സാര്‍ പറഞ്ഞുപോയിട്ടുണ്ട് എന്നാണ്. ഇത് ട്രോള്‍ വീഡിയോയാണ്. പക്ഷെ ഈ ട്രോളിനെ ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. കരുവന്നൂരില്‍ എത്തിയ സുരേഷ് ഗോപി 14 ലക്ഷം രൂപ കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച ശശിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. വെറും 1.9 ലക്ഷം മാത്രമാണ് തിരിച്ചുകിട്ടിയത്. ശശി ഇതിന്റെ പേരില്‍ മരണപ്പെടുകയും ചെയ്തു. ശശിയുടെ അമ്മ തങ്കമ്മയെ സുരേഷ് ഗോപി നേരിട്ട് കണ്ടു. പണം തിരിച്ചുകിട്ടാന്‍ പരമാവധി പ്രയത്നിക്കുമെന്നും രോഗിയായ അമ്മ തങ്കമ്മയ്‌ക്ക് മരുന്ന് വാങ്ങാന്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ടി.എന്‍.പ്രതാപനെതിരായ ട്രോള്‍. ടി.എന്‍. പ്രതാപന്‍ എത്തുന്നതിന് മുന്‍പ് തങ്കമ്മയുടെ അരികില്‍ സുരേഷ് ഗോപി എത്തി എന്ന അര്‍ത്ഥത്തില്‍ ആവശ്യക്കാര്‍ക്കരികില്‍ സുരേഷ് ഗോപി നേരത്തെയെത്തുന്നു എന്ന സൂചന നല്‍കിയാണ് വിവിധ ട്രോളുകള്‍.
ഇനി ഇടത് വലത് നേതാക്കള്‍ എന്ത് പറഞ്ഞാലും തൃശൂരിലെ ജനം വിശ്വസിക്കുക സുരേഷ് ഗോപിയെ ആണ് എന്ന് വന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: