കൊച്ചി: മുനമ്പത്ത് കടലില്‍ കഴിഞ്ഞ ദിവസം കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി കോസ്റ്റ് ഗാര്‍ഡ് തെരച്ചില്‍ തുടരുന്നു. ഏഴുപേരെയാണ് ഇന്നലെ രാത്രി കാണാതായത്. ഇതില്‍ മൂന്ന് പേരെ കണ്ടെത്തിയെങ്കിലും നാല് പേര്‍ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.
കോസ്റ്റ്ഗാര്‍ഡിനും മറൈന്‍ എന്ഫോഴ്സ്മെന്റിന്റെനും മുറമെ കോസ്റ്റല്‍ പോലീസിസും മത്സ്യത്തൊഴിലാളികളും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. മാലിപ്പുറത്ത് നിന്ന് ഇന്‍ബോര്‍ഡ് വള്ളത്തില്‍ മീന്‍ ശേഖരിക്കാന്‍ പോയ ചെറു ബോട്ടാണ് മുങ്ങിയത്. വള്ളത്തിലുണ്ടായിരുന്ന ഏഴു പേരില്‍ ആനന്ദന്, മണികണ്ഠന്, ബൈജു എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഷാജി, ശരത്, മോഹനന്,രാജു, എന്നിവര്ക്കായിയാണ് ഇനിയും തെരച്ചില്‍ നടത്തുന്നത്.
വ്യാഴാഴ്ച രാത്രി മാരിടൈം റെസ്ക്യൂ കോഓര്‍ഡിനേഷന്‍ സെന്ററില്‍ (കൊച്ചി) വിവരം അറിയിക്കുകയും ഉടന്‍ തന്നെ കോസ്റ്റ് ഗാര്‍ഡ് രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. മലപ്പുറത്ത് നിന്ന് മത്സ്യം ശേഖരിച്ച് മടങ്ങുകയായിരുന്ന ‘നന്മ’ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നതിനായി വടക്കന്‍ കേരള തീരത്ത് പട്രോളിംഗ് നടത്തുന്ന ഫാസ്റ്റ് പട്രോള്‍ വെസല്‍ അഭിനവ് സജ്ജമാക്കി. എസ്എആര്‍ ഓപ്പറേഷന് വര്‍ദ്ധിപ്പിക്കുന്നതിനായി ഇന്റര്‍സെപ്റ്റര്‍ ബോട്ട് സി162 കൊച്ചിയില്‍ നിന്ന് എസ്എആര്‍ (സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ) കോണ്‍ഫിഗറേഷനില്‍ വിന്യസിച്ചതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: