ഭോപ്പാല്‍: സംസ്ഥാനത്തെ വനം ഒഴികെയുള്ള സര്‍ക്കാര്‍ വകുപ്പുകളില്‍ സ്ത്രീകള്‍ക്ക് 35 ശതമാനം സംവരണം ഏര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് 35 ശതമാനം സംവരണം നല്‍കുന്നതിനായി 1997 ലെ മധ്യപ്രദേശ് സിവില്‍ സര്‍വീസസ് (സ്ത്രീകളെ നിയമിക്കുന്നതിനുള്ള പ്രത്യേക വ്യവസ്ഥ) ചട്ടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി വരുത്തി.
പൊലീസ്, മറ്റ് സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 35 ശതമാനം സംവരണം നല്‍കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.പഞ്ചായത്തുകളിലേക്കും നഗരസ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ആദ്യ സംസ്ഥാനമാണ് മധ്യപ്രദേശ്.
അടുത്തിടെ, പാര്‍ലമെന്റ് പാസാക്കിയ വനിതാ സംവരണ ബില്‍, രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് നിയമമായി. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്നതാണ് ‘നാരി ശക്തി വന്ദന്‍ അധ്നിയം’ . പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പാസാക്കുന്ന ആദ്യ ബില്ലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: