ഓസ്ലോ:20023 ലെ സാഹിത്യ നൊബേല്‍ നോര്‍വീജിയന്‍ എഴുത്തുകാരന് ജോണ്‍ ഫോസിന്. ഗദ്യ സാഹിത്യത്തിന് നല്കിയ സംഭാവ കണക്കിലെടുത്താണ് പുരസ്കാരം.ജോണ്‍ ഫോസ് എഴുത്തിലൂടെ, നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായെന്ന് പുരസ്കാര സമിതി വിലയിരുത്തി.
നാടകങ്ങള്‍, നോവലുകള്‍, കവിതാ സമാഹാരങ്ങള്‍, ഉപന്യാസങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, വിവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി കൃതികള്‍ ഫോസ് എഴുതിയിട്ടുണ്ട്.
സമാധാന നൊബേല്‍ വെള്ളിയാഴ്ച പ്രഖ്യാപിക്കും. സാമ്പത്തിക നൊബേല്‍ തിങ്കളാഴ്ച പ്രഖ്യാപിക്കും. പുരസ്കാര ജേതാക്കള്‍ക്ക് നല്കുന്ന തുകയില്‍ 10% വര്‍ധന ഈ വര്‍ഷം നൊബേല്‍ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബറില്‍ നടക്കുന്ന ചടങ്ങില്‍ ജേതാക്കള്‍ക്ക് പുരസ്കാരം കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: