ഭുവനേശ്വര്‍ (ഒഡീഷ): അഴിമതി പരസ്യമായി ചെയ്യുന്നതാണ് എഎപിയുടെ സ്വഭാവമെന്ന് ബിജെപി വക്താവ് സംബിത് പാത്ര. ദല്‍ഹി എക്സൈസ് നയ കേസില്‍ ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങ്ങിന്റെ അറസ്റ്റിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദേഹം.
എഎപി എംപി സഞ്ജയ് സിങ്ങിനെ മദ്യ കുംഭകോണക്കേസില്‍ ഇന്നലെ ഇഡി അറസ്റ്റ് ചെയ്തു. അഴിമതി പരസ്യമായി ചെയ്യുന്നതാണ് ആം ആദ്മി പാര്‍ട്ടിയുടെ സ്വഭാവമെന്നും പിടിക്കപ്പെട്ടാല്‍ അവര്‍ രാഷ്ട്രീയം തുടങ്ങുമെന്നും ഭുവനേശ്വറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംബിത് പത്ര പറഞ്ഞു.
ദല്‍ഹി എക്സൈസ് നയ കേസിലെ പ്രതികളെ അവരുടെ തട്ടിപ്പിന്റെ വ്യാപ്തി അനുസരിച്ച് ആരോഹണ ക്രമത്തില്‍ പിടികൂടുമെന്ന് ബിജെപി വക്താവ് പറഞ്ഞു. ദല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായതിന് ശേഷമുള്ള രണ്ടാമത്തെ പ്രധാന അറസ്റ്റാണ് സഞ്ജയ് സിങ്ങിന്റെത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: