വി. മുരളീധരന്
വിദേശകാര്യ സഹമന്ത്രി
സദ്ഭരണത്തിന്റെയും വികസന പദ്ധതികളുടെയും ഗുണഫലങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ ഭൂരിഭാഗം മാധ്യമങ്ങളും വിമുഖത കാട്ടുമ്പോള്‍ ജന്മഭൂമിയുടെ പ്രചാരം വര്‍ദ്ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. രാജ്യതാല്പര്യത്തിന് മുന്‍ഗണന നല്‍കേണ്ട മാധ്യമങ്ങള്‍ സങ്കുചിത കക്ഷിരാഷ്ട്രീയത്തിന്റെ പിണിയാളുകളായി, രാജ്യവിരുദ്ധ വാര്‍ത്തകള്‍ക്ക് പിന്നാലെ പോകുകയാണ്. സമൂഹത്തിന്റെ നന്മയും നാടിന്റെ വികസനവും ലക്ഷ്യമാക്കിയുള്ള മാധ്യമപ്രവര്‍ത്തനം അന്യം നില്ക്കുന്ന ഈ കാലത്ത് ജന്മഭൂമി വ്യത്യസ്തമാകുന്നു. അത് മുന്നോട്ടുവയ്ക്കുന്ന സംസ്കാരം നാടിന്റെ വികസനത്തിന്റെതു കൂടിയാണ്.
ഈ പത്രം ഉയര്‍ത്തുന്ന ശബ്ദം എല്ലാവരിലും എത്തിക്കാനുള്ള വിപുലമായ യജ്ഞമാണ് വാര്‍ഷിക വരിസംഖ്യാ പദ്ധതിയിലൂടെ ബിജെപി ആരംഭിച്ചിരിക്കുന്നത്. ഓരോരുത്തരും വരിക്കാരാകുന്നതിനൊപ്പം കഴിയുന്നിടത്തോളം ആള്‍ക്കാരെ ജന്മഭൂമിയുടെ വരിക്കാരാക്കുകയും വേണം. ഇന്ന് നടക്കുന്ന മെഗാ കാമ്പയിനിലും തുടര്‍ന്നും എല്ലാ ബിജെപി പ്രവര്‍ത്തകരും അണിചേരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: