തിരുവനന്തപുരം: ഹിന്ദുത്വ രാഷ്ട്രീയം അപകടമെന്നു പറയുന്നവര്‍ ബദല്‍ രാഷ്ട്രീയം എന്തെന്നുകൂടി പറയണമെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. എതിര് വാദം ഉയര്‍ത്തുന്നവരെ കൊന്നൊടുക്കുന്ന കമ്മ്യൂണിസമാണോ ആഗോള ഭീകരതയുടെ മുഖമായ ഇസ്ലാം വാദമാണോ ബിജെപി മുന്നോട്ടു വെക്കുന്ന രാഷ്്ട്രീയത്തിന് ബദല്‍?. സ്വതന്ത്ര ചിന്തകരുടെ കൂട്ടായ്മയായ എസന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച് ലിറ്റ്മസ് ന്റെ ഭാഗമായി നടന്ന ഹിന്ദുത്വരാഷ്ട്രീയം ഇന്ത്യയ്ക്ക് അപകടമോ? എന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിന് മാതൃകയായ ആശയമാണ് ഹിന്ദിത്വം.. ഹിന്ദുത്വം അധിനിവേശത്തിന്റെ ആശയമല്ല. ഭാരതത്തിന്റെ ദേശീയതയുടെ പേരാണ് ഹിന്ദുത്വം. ക്ഷേത്രത്തില്‍ പോകുന്നവര്‍ മാത്രമല്ല ബിജെപി കാണുന്ന ഹിന്ദു. ഭാരതീയര്‍ എന്നു മാത്രമാണതിന് അര്‍ത്ഥം. രാഷ്ട്രബോധമുള്ളവ ഭാരതീയരാണ് ഹിന്ദു. ഇന്നു പ്രചരിപ്പിക്കപ്പെടുന്ന പ്രീണന മതേതരത്വത്തോട് താത്പര്യ മില്ലെന്നും സന്ദീപ് വാചസ്പതി പറഞ്ഞു. സനാതന ധര്‍മം ജന്മഗുണത്തിനനുസരിച്ചല്ല. കര്‍മം കൊണ്ടാണ് ഓരോ വ്യ ക്തിയും ബ്രാഹ്മണനും ക്ഷത്രിയനുമാകുന്നത്. ആ അര്‍ത്ഥത്തില്‍ അംബേദ്കര്‍ ബ്രാഹ്മണനും പിണറായി വിജയന് ക്ഷത്രിയനുമാണെന്നും അദ്ദേഹം പറഞ്ഞു.
ക്ഷത്രിരയനെന്നോ ബ്രാഹ്മണനെന്നോ ശൂദ്രനന്നോ വൈശ്യരെന്നോ പറയുന്ന ജാതി എവിടെയുമില്ല. ഇന്ന് ക്ഷത്രിയരെന്നു വിവക്ഷിക്കുന്നവര്‍ മാത്രമല്ല ഇവിടെ രാജാക്കന്മാരായിട്ടുള്ളത്. ഛത്രപതി ശിവജി ക്ഷത്രിയനായിരുന്നില്ല. ഭാരതം മുഴുവന്‍ ഭരിച്ച ചന്ദ്രഗുപ്ത മൗര്യനും ക്ഷത്രിയ ജാതിക്കാരനല്ല. തിരുവനന്തപുരത്ത് പുലയരാജാവും ആലപ്പുഴയില്‍ ബ്രാഹ്മണരാജാവും നാടു ഭരിച്ചിട്ടുണ്ട്
എങ്ങനെയാണ് വര്‍ണ്ണവ്യവസ്ഥ ജാതിവ്യവസ്ഥയായി അധ:പതിച്ചത് എന്നറിയണമെങ്കില്‍ നെഹ്റു കുടുംബത്തിലേക്ക് നോക്കിയാല്‍ മതിയെന്നും സന്ദീപ് പറഞ്ഞു. ബ്രാബ്മണനായിരിക്കുന്നവന് തന്റ മകനും ബ്രാഹ്മണനായിരിക്കണമെന്ന സ്വാര്‍ത്ഥചിന്ത ഉണ്ടായി. ക്ഷത്രിയന്് മകനും ക്ഷത്രിയനാകണമെന്ന് ആഗ്രഹിച്ചു. ഡോക്ടറായവന്‍ തന്റെ മക്കളും ഡോക്ടറാകണമെന്നു ചിന്തിക്കുന്നതുപോലുള്ള സങ്കുചിത സ്വാര്‍ത്ഥചിന്തയാണ് വര്‍ണ്ണവ്യവസ്ഥ ജാതിവ്യവസ്ഥയായിക്കിയത്. അതിനേറ്റവും നല്ല ഉദാഹകണമാണ് നെഹ്റു കുടുംബം. എനിക്ക് ശേഷം എന്റെ മകള്‍. അതിനുശേഷം അവളുടെ മകന്. പിന്നീട് അവന്റെ മകനോ മകളോ. എന്നതായിരുന്നു ചിന്ത. അതുതന്നെയാണ് ജാതി വ്യവസ്ഥയും. സന്ദീപ് സൂചിപ്പിച്ചു
സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ സി. രവിചന്ദ്രയുമായിട്ടായിരുന്നു സംവാദം.
ഹിന്ദുത്വയുടെ അടിസ്ഥാനം ഹിന്ദു മതം മാത്രമാണ്. ബിജെപി മൃഗീയ ഭൂരിപക്ഷമായി വളരാനുള്ള കാരണം ഹിന്ദുക്കള്‍ക്കിടയില്‍ ഏകീകരണം ഉണ്ടാക്കാന്‍ സംഘപരിവാറിന് സാധിച്ചതിനാലാണ്. ബി.ജെ.പി തിരഞ്ഞെടുപ്പുകള്‍ തോറ്റതുകൊണ്ട് ഹിന്ദുത്വരാഷ്ട്രീയം പോവുമെന്ന് വിചാരിക്കുന്നില്ല. കാരണം ആര് എസ് എസ് മുന്നോട്ട് വെക്കുന്നത് മതാത്മക രാഷ്ട്രീയമാണ്. അതിനെ ആശയപരമായി, താത്വികമായി ദുര്‍ബലപെടുത്തണം. അതിനു അവരുടെ രാഷ്ട്രീയത്തെ വിമര്ശിക്കുന്നതുപോലെ തന്നെ മതത്തെയും വിമര്‍ശിക്കണം.രവിചന്ദ്രന്‍ പറഞ്ഞു.
ആഴത്തിലുള്ളതും കൃത്യവും സ്ഫുടത ഉള്ളതുമായ വാദങ്ങള്‍ സത്യസന്ധമായും ആര്‍ജ്ജവത്തോടെയും സന്ദീപ് അവതരിപ്പിച്ചപ്പോള്‍ രവിചന്ദ്രന്‍ പ്രതിരോധത്തിലായി. സന്ദീപ് ഉയര്‍ത്തിയ ചോദ്യങ്ങള്ക്കോന്നും കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല. സന്ദീപിന്റെ യുക്തിഭദ്രമായ വാദങ്ങള്‍ക്ക് യുക്തി രഹിതമായ മറുപടിയായിരുന്നു യുക്തിവാദി നേതാവായ രവീചന്ദ്രന്റേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: