പാലക്കാട്: കിഴക്കഞ്ചേരിയിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശി മണികണ്ഠനാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 19-നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കളവപ്പാടം സ്വദേശി പ്രകാശന്റെ ഭാര്യ കൃഷ്ണകുമാരിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
യുവതി എഴുതിവെച്ച ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. സമൂഹമാദ്ധ്യമങ്ങളുടെ ഉണ്ടായ ബന്ധമാണ് ജീവനൊടുക്കുന്നതിൽ എത്തിച്ചതെന്ന് ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നു. എസ് സി എസ്ടി ആക്ട് പ്രകാരം ആത്മഹത്യാ പ്രേരണക്കാണ് കേസ് എടുത്തിരിക്കുന്നത്. മണ്ണാർക്കാട് എസ് സി എസ് ടി സ്പെഷ്യൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് മലമ്പുഴ ജില്ലാ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: