ഹാങ്ചൊ: വനിത ബോക്സിങ്ങില്‍ ഭാരതത്തിന്റെ നിഖാത് സരിന് സെമിയില്‍ പരാജയപ്പെട്ടു. സെമി പ്രവേശം വഴി ഉറപ്പാക്കിയ വെങ്കലവുമായി താരം ഏഷ്യന്‍ ഗെയിംസ് പ്രകടനം പൂര്‍ത്തിയാക്കി. 50 കിലോ വിഭാഗത്തില്‍ തായ്ലാന്‍ഡുകാരി റസ്കാറ്റ് ചുതാമാറ്റ് ആണ് ഇന്നലെ സെമിയില്‍ നിഖാത്തിനെ തോല്‍പ്പിച്ചത്.
ജയിച്ചിരുന്നെങ്കിലും വെള്ളി ഉറപ്പിക്കാന്‍ സാധിക്കുമായിരു മത്സരത്തില്‍ തായ്ലാന്ഡ് താരത്തിനോട് 2-3നാണ് ഭാരത വനിതാ ബോക്സര്‍ പരാജയപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: