വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയുടെ ജി 20 അധ്യക്ഷത ലക്ഷ്യമിട്ടത് ലോകത്തെ ഒരുമിച്ച് കൊണ്ടുവരാന്‍. സുസ്ഥിര വികസനം, ഹരിത വളര്‍ച്ച, ഡിജിറ്റല്‍ ഡെലിവറി എന്നിവയില്‍ പുതിയ ഊര്‍ജ്ജം സ്ഥാപിക്കാനു ഭാരതത്തിനു സാധിച്ചുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.
ഇന്ന് ഒന്നിച്ചുള്ള ജീവിതം കൂടുതല്‍ ശക്തമാകുകയാണ്. യോജിപ്പും സഹവര്‍ത്തിത്വവും വര്‍ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന വേള്‍ഡ് കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എസ്. ജയശങ്കര്‍. കാലാവസ്ഥാ വ്യതിയാനമോ സാമ്പത്തിക പുരോഗതിയോ സാമൂഹിക ക്ഷേമമോ ആകട്ടെ, ഇന്നത്തെ വലിയ വെല്ലുവിളികളെ ഒറ്റപ്പെടുത്തി ഫലപ്രദമായി നേരിടാന്‍ കഴിയില്ല.
ലോകത്തെ ഒരുമിച്ച് കൊണ്ടുവരുന്ന സമീപനത്തിലൂടെയാണ് ഇന്ത്യ ജി20 അധ്യക്ഷസ്ഥാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഞങ്ങള്‍ ഞങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റി, അതിന്റെ ഫലമായി, സുസ്ഥിര വികസനത്തിലും ഹരിത വളര്‍ച്ചയിലും ഡിജിറ്റല്‍ ഡെലിവറിയിലും പുതിയ ഊര്‍ജ്ജം സ്ഥാപിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു എന്ന് പറയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.
ലോകത്തെ ഒരുമിച്ച് കൊണ്ടുവരുന്നത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഈ സമീപനത്തോടെയാണ് ജി20 അധ്യക്ഷപദവിയുടെ ചുമതല ഇന്ത്യ ഏറ്റെടുത്തത്. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന ആശയം ഇന്ന് സാംസ്കാരികമായി നമ്മുടെ മുന്പില് വളരെ നന്നായി പ്രതിനിധീകരിക്കപ്പെടുന്നുവെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: