ന്യൂദല്‍ഹി: മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ ബംഗ്ലദേശ്, മ്യാന്മാര് തീവ്രവാദഗ്രൂപ്പുകളും ഭാരതത്തിലെ ചില തീവ്രവാദിനേതാക്കളും പ്രവര്‍ത്തിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി എന്‍ഐഎ. ഇത് വഴി കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കുക എന്നതും മണിപ്പൂരിലെ വിവിധ വംശങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുക എന്നതും ലക്ഷ്യമാണെന്ന് എന്‍ഐഎ പറയുന്നു.
ശനിയാഴ്ച കൂടി മ്യാന്മര്, ബംഗ്ലദേശ് തീവ്രവാദിസംഘങ്ങളെ ഉപയോഗിച്ച് മണിപ്പൂരില്‍ കലാപം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തിയ ഒരു തീവ്രവാദിയെക്കൂടി എന്‍ഐഎ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. .
മ്യാന്മറിലെയും ബംഗ്ലദേശിലെയും തീവ്രവാദികളെ കൂട്ടുപിടിച്ച് മണിപ്പൂരില്‍ കലാപം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തിയ സെയ് മിന്‍ലുന്‍ ഗാംഗ്ടെയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ദല്‍ഹിയിലേക്ക് കൊണ്ടുവന്നു. മണിപ്പൂരിലെ പ്രതിസന്ധി മുതലെടുത്ത് പരമാവധി അക്രമം അഴിച്ചുവിട്ട് ഇന്ത്യയിലെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുക എന്നതാണ് ഇയാളുടെ ഗൂഡാലോചനയ്ക്ക് പിന്നില്‍.
ഇയാളെ എന്‍ ഐഎ ദല്‍ഹിയിലേക്ക് ചോദ്യം ചെയ്യലിനായി കൊണ്ടുവന്നു. മ്യാന്മറിലെയും ബംഗ്ലദേശിലെയും തീവ്രവാദ ഗ്രൂപ്പുകളുടെ നേതാക്കളുമായി ഇയാള്‍ ബന്ധപ്പെട്ടിട്ടുണ്ട്. ലക്ഷ്യം മണിപ്പൂരിലെ അസ്വാരസ്യം മുതലെടുത്ത് കൂടുതല്‍ കലാപം അഴിച്ചുവിടുക വഴി കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ് ഇയാളുടെ ലക്ഷ്യമെന്നും എന്‍ഐഎ പറയുന്നു. .
മണിപ്പൂരിലെ ക്വാക്ടയില്‍ ജൂണ്‍ 22ന് നടന്ന കാര്‍ബോംബ് സ്ഫോനടത്തിലെ മുഖ്യപ്രതി കൂടിയാണ് ഗാംഗ്ടെ. ജൂണ്‍ 22ന് മണിപ്പൂരിലെ ക്വാക്ടയിലെ ഒരു ചെറിയ പാലത്തിന് മുകളില്‍ നിര്‍ത്തിയിട്ട സ്കോര്‍പിയോ എസ് യുവി പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവം മണിപ്പൂരിലെ കലാപത്തിന് ശക്തികൂടാന്‍ കാരണമായി. ഈ ആക്രമണത്തിനും സ്ഫോടനത്തിനും പിന്നില്‍ പരിശീലനം ലഭിച്ച തീവ്രവാദ ശക്തികളുടെ കൈകളുണ്ടെന്ന് വ്യക്തമാണെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു.
സെയ് മിന്‍ലുന്‍ ഗാംഗ്ടെ ഏത് തീവ്രവാദഗ്രൂപ്പിലെ അംഗമാണെന്ന കാര്യം എന്‍ഐഎ വെളിപ്പെടുത്തിയിട്ടില്ല.
ചുരാചന്ദ് പൂരിലെ 25 കുക്കി സംഘങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ റദ്ദാക്കുന്ന ഒരു ത്രിതല കരാറില്‍ കേന്ദ്രസര്‍ക്കാരുമായി ഒപ്പുവെച്ചിരുന്നു. ഇതില്‍ കേന്ദ്രസര്‍ക്കാര്‍, ഇന്ത്യന്‍ സൈന്യം, മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാര്‍ എന്നീ മൂന്ന് സംവിധാനങ്ങളുമായി ഏറ്റുമുട്ടില്ലെന്നും എല്ലാവരും പ്രത്യേകം നിശ്ചയിക്കപ്പെട്ട ക്യാമ്പുകളില്‍ കഴിയുമെന്നും ആയുധങ്ങള്‍ നിരീക്ഷണവിധേയമായി സംഭരണകേന്ദ്രങ്ങളില്‍ സൂക്ഷിക്കുമെന്നും സമ്മതിച്ചിരുന്നു. എന്നാല്‍ ഇതില്‍ ചില തീവ്രവാദി സംഘങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ റദ്ദാക്കുന്ന ത്രിതലകരാറില് ഒപ്പുവെച്ചെങ്കിലും അത് ലംഘിച്ച് മണിപ്പൂരിലെ അക്രമങ്ങളില്‍ ഏര്‍പ്പെട്ടതായും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
മ്യാന്മറിലെയും ബംഗ്ലദേശിലെയും തീവ്രവാദി സംഘങ്ങള്‍ ഭാരതത്തിലെ ഒരു വിഭാഗം തീവ്രവാദനേതാക്കളുമായും ഗൂഡാലോചന നടത്തി വിവിധ വംശീയ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്താനും കേന്ദ്രസര്‍ക്കാരിനെതിരെ യുദ്ധം നടത്താനും ശ്രമിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി എന്‍ഐഎ പറയുന്നു.
കഴിഞ്ഞ ഒമ്പത് ദിവസത്തിനിടയില്‍ അറസ്റ്റ് ചെയ്യപ്പെട്ട രണ്ടാമത്തെ കുറ്റവാളിയെന്ന് സംശയിക്കുന്ന ആളാണ് ഗാംഗ് ടെ. സെപ്തംബര്‍ 22ന് മൊയ് റാംഗ്തെം ആനന്ദ് സിങ്ങും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: