മാള: വനിത ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പിന്റെ പേരില്‍ അഴിമതി നടത്തിയ ഹോസ്പിറ്റല്‍ സുപ്രണ്ടിനോട് പണം തിരിച്ചടയ്ക്കാന്‍ ആരോഗ്യവകുപ്പിന്റെ നോട്ടീസ്. 2017-2018 കാലഘട്ടത്തില്‍ മാള ഗ്രാമപഞ്ചായത്തില്‍ വനിതകള്‍ക്കു വേണ്ടി നടപ്പിലാക്കിയ ക്യാന്‍സര്‍ രോഗനിര്ണായക്യാമ്പിലാണ് ക്രമകേടുനടത്തിയത്.
സംസ്ഥാന ഓഡിറ്റിംഗ് വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ. കരുണാകരന് സ്മാരക സാമൂഹികാരോഗ്യകേന്ദ്രത്തിലെ സിനിയാര്‍ സൂപ്രണ്ടും, ക്യാന്‍സര്‍ നിര്‍ണായ ക്യാമ്പിന്റെ ഇമ്പ്ലിമെന്റ് ഓഫീസറുമായിരുന്ന ഡോക്ടര്‍ ആശ സേവിയറിനോട് 25430 തിരിച്ചടയ്ക്കാന്‍ ആരോഗ്യവകുപ്പ് ഉത്തരവിട്ടു.
മാള ഗ്രാമപഞ്ചായത്ത് 2017-2018 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50,000 രൂപ വകയിരുത്തിയ വനിതകള്‍ക്ക് ക്യാന്‍സര്‍ നിര്ണ്ണയക്യാമ്പിന്റെ ഭാഗമായി അടിച്ച നോട്ടീസിലും, ഫ്ലെക്സ് അടിച്ചതിലും, ചെരുപ്പ് വാങ്ങിയതിലും ക്രമകേട് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് അന്നത്തെ മാള ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹോസ്പിറ്റലില്‍ നടന്ന ക്യാമ്പിനെ കുറിച്ചു അന്വേഷണവും നടത്തിയിരുന്നു. തുടര്‍ന്ന് വിജിലന്‍സില്‍ ഗ്രാമ പഞ്ചായത്ത് കമ്മിറ്റി പരാതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: