ന്യൂയോർക്ക്: കാനഡയില്‍ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി ഉയരുന്നുവെന്നും ഇന്ത്യയിൽ വിഘടനവാദം പ്രോത്സാഹിപ്പിക്കുന്ന ശക്തികൾക്ക് കാനഡ വലിയ സഹായം നൽകുന്നുവെന്നും തുറന്നടിച്ച് വിദേശമന്ത്രി എസ് ജയ്ശങ്കർ. ഖാലിസ്ഥാന്‍ തീവ്രവാദികള്‍ക്ക് കാനഡ നല്കുന്ന പിന്തുണയെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയായിരുന്നു യുഎസില്‍ പര്യടനം നടത്തുന്ന വിദേശകാര്യമന്ത്രി.
“ഇന്ത്യന്‍ കോൺസുലേറ്റുകൾ കാനഡയില്‍ ആക്രമിക്കപ്പെടുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രത്യക്ഷമായി ഇടപെടുംവിധമുള്ള പരാമർശങ്ങളും വിവിധ കേന്ദ്രങ്ങളിൽനിന്ന് ഉണ്ടാകുന്നു”. -ന്യൂയോർക്കിലെ പൊതുപരിപാടിയില്‍ ജയ്ശങ്കർ പറഞ്ഞു.യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ സംഘടന സിഖ് സ് ഫോര്‍ ജസ്റ്റിസിന്റെ (എസ് എഫ് ജെ) നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ ഈയിടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്ന ഒട്ടേറെ പ്രസ്താവനകള്‍ നടത്തിയിരുന്നു. പഞ്ചാബിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തി സ്വതന്ത്ര ഖലിസ്ഥാന്‍ രാഷ്ട്രമാക്കി മാറ്റുന്നതിന് വേണ് ഹിതപരിശോധന വരെ ഈ സംഘടന നടത്തിയിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലായിരുന്നു ഈ പരാമര്‍ശം.
ഭീകരവാദ ശക്തികൾക്കെതിരെ ജസ്റ്റിൻ ട്രൂഡോ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നും ജയ്ശങ്കർ കുറ്റപ്പെടുത്തി. കാനഡ നൽകുന്ന ഏത് തെളിവിന്റെ അടിസ്ഥാനത്തിലും അന്വേഷണം നടത്താൻ ഇന്ത്യ തയ്യാറാണെന്നും ജയശങ്കര്‍ പറഞ്ഞു. കാനഡയില്‍ വെച്ച് കൊല്ലപ്പെട്ട ഖലിസ്ഥാന്‍ ഭീകരവാദി ഹര്‍ദീപ് സിങ്ങ് നിജ്ജറിന്റെ മരണത്തില്‍ ഇന്ത്യയ്ക്കെതിരെ ചില തെളിവുകളുണ്ടെന്ന കാനഡയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ജയശങ്കറിന്റ ഈ മറുപടി.
.അതിനിടെ, ക്യാനഡയിൽ പാർലമെന്റ് സ്പീക്കർ ആന്റണി റോട്ട രാജിവച്ചു. രണ്ടാം ലോകയുദ്ധത്തിൽ ഹിറ്റ്ലറുടെ നാസി സേനയുടെ ഭാഗമായി ജൂതവംശഹത്യയിൽ പങ്കെടുത്ത ഉക്രയ്ൻ സൈനികനെ ആദരിച്ചതുമായി ബന്ധപ്പെട്ട വിവാദം രൂക്ഷമായതോടെയാണ് രാജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: