ഏറ്റുമാനൂര്‍: ഹിന്ദുക്കള്‍ വിഗ്രഹത്തെയല്ല, അതില്‍ ഉള്‍ച്ചേര്‍ന്ന തത്വത്തെയാണ് ആരാധിക്കുന്നതെന്ന് പാലക്കാട് സംബോധ് ഫൗïേഷന് അധ്യക്ഷന്‍ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി.
കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന പഠന ശിബിരത്തിന്റെ നാലാം ദിവസം ‘ഉപാസന’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. കൈക്കുമ്പിളില്‍ എടുക്കുന്ന ജലമാണ് കടല്‍ എന്ന് വിചാരിച്ചാല്‍ അത് തെറ്റാണ്. എന്നാല്‍ കൈക്കുമ്പിളിലെ ജലത്തില്‍ കടലിന്റെ ഇരമ്പം കേള്‍ക്കാന്‍ സാധിച്ചാല്‍ അത് മഹത്താണ്.
ഇതേ രീതിയില്‍ വിഗ്രഹത്തെയും മനസ്സിലാക്കാം. വിഗ്രഹമാണ് ഈശ്വരന് എന്ന് വിചാരിക്കരുത്. എന്നാല്‍ വിഗ്രഹ ആരാധനയിലൂടെ ഈശ്വരനിലെത്താന്‍ കഴിയുമെന്നും സ്വാമി പറഞ്ഞു.
പ്രൊഫ. പി.വി. വിശ്വാനാഥന് നമ്പൂതിരി, പി.എന്‍. ബാലകൃഷ്ണന്, ഡോ. എസ്.രാധാകൃഷ്ണന്, ഡോ. കാരുമാത്ര വിജയന്, പ്രൊഫ. പി.എം. .ഗോപി എന്നിവരും വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു.വെള്ളിയാഴ്ച പി.വി.വിശ്വനാഥന് നമ്പൂതിരി, ടി.യു. മോഹനന്, മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരി, ഡോ. കെ.എസ്. രാധാകൃഷ്ണന്,എസ്.ജെ.ആര്. കുമാര്‍ എന്നിവര്‍ ക്ലാസ്സ് എടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: