ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഒക്ടോബർ 14-ന്. വലയ സൂര്യഗ്രഹണമാണ് ഒക്ടോബറിൽ നടക്കുന്നത്. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതിനിടയിൽ സൂര്യനും ഭൂമിക്കും ഇടയിൽ അഭിമുഖമായി എത്താറുണ്ട്. ഈ സന്ദർഭങ്ങളിൽ സൂര്യനെ മറയ്ക്കുന്ന ചന്ദ്രന്റെ നിഴലാണ് ഭൂമിയിൽ പതിയ്ക്കുന്നത്.
ചന്ദ്രന്റെ സഞ്ചാരം വിദൂര പാതയിൽ ആണെങ്കിൽ സമ്പൂർണമായി മറയാതെ പ്രഭാവലയം അല്ലെങ്കിൽ അഗ്നി വലയം പോലെ ദൃശ്യമാകും. ഇതിനെയാണ് വലയ സൂര്യഗ്രഹണം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഒക്ടോബർ 14-ന് വിവിധ ഇടങ്ങളിൽ സൂര്യഗ്രഹണം കാണാൻ സാധിക്കും.
എന്നാൽ നഗ്നനേത്രങ്ങളാൽ സൂര്യഗ്രഹണം കാണാൻ ശ്രമിക്കുന്നത് സുരക്ഷിതമായി എന്ന് വരില്ല. അലൂമിനൈസ്ഡ് മൈലാർ, ബ്ലാക്ക് പോളിമർ, ഷേഡ് നമ്പർ 14-ന്റെ വെൽഡിംഗ് ഗ്ലാസ് എന്നിങ്ങനെയുള്ള ഫിൽട്ടർ ഉപയോഗിച്ചോ അല്ലെങ്കിൽ ദൂരദർശിനി ഉപയോഗിച്ചോ പിൻഹോൾ പ്രൊജക്ടർ ഉപയോഗിച്ചോ നിരീക്ഷിക്കാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: