ഏറ്റവും കൂടുതല്‍ വന്ദേ ഭാരത് ട്രെയിനുകള്‍ ഉള്ള സോണ്‍ എന്ന ബഹുമതി സ്വന്തമാക്കി ദക്ഷിണ റെയില്‍വേ. കഴിഞ്ഞ ദിവസം രാജ്യത്തിന് ഒന്‍പത് വന്ദേ ഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി സമര്‍പ്പിച്ചത്. ഇതില്‍ മൂന്നെണ്ണം ദക്ഷിണ റെയില്‍വേയുടെ ഭാഗമാണ്. ഇതോടെയാണ് ദക്ഷിണ റെയില്‍വേ പുത്തന്‍ നേട്ടം സ്വന്തമാക്കിയത്.
ദക്ഷിണ റെയില്‍വേയിലെ ആറ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളില്‍ നാലെണ്ണം ചെന്നൈയില്‍ നിന്ന് തിരുനെല്‍വേലി, കോയമ്പത്തൂര്‍, മൈസൂരു, വിജയവാഡ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്. മറ്റ് രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ കേരളത്തില്‍ കാസര്‍ഗോഡിനും തിരുവനന്തപുരത്തിനും ഇടയിലാണ് സര്‍വീസ് നടത്തുന്നത്.
നിലവില്‍ ഇന്ത്യന്‍ റെയില്‍വേയിലെ വിവിധ സോണുകളിലായി 34 ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. റൂട്ടുകളുടെ കാര്യമെടുത്താന്‍ മുന്പില് നില്‍ക്കുന്നത് നോര്‍ത്തേണ്‍ സോണ്‍ ആണ്. ഇക്കാര്യത്തില്‍ വെസ്റ്റേണ്‍ സോണ്‍ രണ്ടാമതും നോര്‍ത്ത് വെസ്റ്റേണ്‍ സോണ്‍ മൂന്നാം സ്ഥാനത്തും ആണ്. വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണത്തില്‍ നോര്‍ത്തേണ്‍ റെയില്‍വേ രണ്ടാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: