രാജ്കോട്ട് : മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ മികച്ച സ്കോറുമായി ഓസ്ട്രേലിയ. ടോസ് നേടി ബാറ്റ് ചെയ്ത ഓസ്ട്രേലിയ 352/7 എന്ന സ്കോറാണ് നേടിയത്.
രാജ്കോട്ടിലെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്കോറാണ് ഓസ്ട്രേലിയയുടേത്.മിച്ചല്‍ മാര്‍ഷ് 96 റണ്‍സെടുത്തു. സ്റ്റീവന്‍ സ്മിത്ത് 74 റണ്‍സും മാര്‍നസ് ലാബൂഷാനെ 72 റണ്‍സും നേടി. വാര്‍ണര്‍ 56 റണ്‍സ് നേടി പുറത്തായി.
വാര്‍ണര്‍ മിച്ചല്‍ മാര്‍ഷ് കൂട്ടുകെട്ട് 8.1 ഓവറില്‍ 78 റണ്‍സാണ് നേടിയത്. മാര്‍ഷ് സ്മിത്ത് കൂട്ടുകെട്ട് 127 റണ്‍സ് നേടി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ മൂന്നും കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: