ഭാരതം മുന്നോട്ട് കുതിക്കാന്‍ തന്നെയാണ് തീരുമാനം. സൂര്യനും ചന്ദ്രനും ശേഷം..! ശുക്രനില്‍ കണ്ണുവെച്ചിരിക്കുകയാണ് ഐഎസ്ആര്‍ഒ.
ശുക്രനെക്കുറിച്ച് പഠിക്കുന്നതിലൂടെ ബഹിരാകാശ മേഖലയിലെ പല ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ കഴിയും. ദൗത്യത്തിന്റെ ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണെന്നും പേലോഡുകള്‍ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും ഡല്‍ഹിയില്‍ ഇന്ത്യന്‍ നാഷ്ണല്‍ അക്കാദമിയില്‍ സംസാരിക്കവെ സോമനാഥ് പറഞ്ഞു.
ശുക്രന് വളരെ നിഗൂഢതകള്‍ ഉള്ള ഗ്രഹമാണ്. ശുക്രന്റെ അന്തരീക്ഷമര്‍ദ്ദം ഭൂമിയെക്കാള്‍ 100 മടങ്ങ് കൂടുതലാണ്. ഇത്രയധികം സമ്മര്‍ദ്ദത്തിന് കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ശുക്രന് ചുറ്റുമുള്ള പാളിയില്‍ നിറയെ ആസിഡ് ആണ്. അതിനാല്‍ ഒരു പേടകത്തിന് അതിന്റെ അന്തരീക്ഷം കടന്ന് ഉപരിതലത്തിലെത്താന്‍ കഴിയില്ല. സൗരയൂഥത്തിന്റെ ഉത്ഭവങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന് ശുക്രനെ കുറിച്ചുള്ള പഠനം ആവശ്യമാണെന്നും സോമനാഥ് പറഞ്ഞു.
ഭാരതത്തിന്റെ ജിഎസ്എല്‍വി മാര്‍ക്ക് 2 റോക്കറ്റ് ഉപയോഗിച്ചായിരിക്കും ശുക്രയാന് വിക്ഷേപണം നടത്തുക. പേടകത്തിന്റെ ഭാരം 2500 കിലോ ആയിരിക്കും. ഇതിന് 100 കിലോഗ്രാം പേലോഡുകളുണ്ടാകും. നിലവില്‍, 18 പേലോഡുകള്‍ ഇതില്‍ ഇന്‍സ്റ്റാള്‍ ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നമുറയ്ക്ക് വിക്ഷേപണം ഉണ്ടാകും.
യു എസിന്റെ നാസയും ശുക്ര ദൗത്യങ്ങള്‍ നടത്തിയിട്ടുണ്ട്. 2028 ലും 2030 ലും നാസ ശുക്ര ദൗത്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഡാവിഞ്ചി എന്ന് പേരിട്ടിരിക്കുന്ന ആദ്യ ദൗത്യം ശുക്രന്റെ അന്തരീക്ഷത്തെ കുറിച്ചാണ് പഠിക്കുക. രണ്ടാമത്തെ ദൗത്യമായ വെരിറ്റാസ് ഉപരിതലത്തെ കുറിച്ചാണ് പഠിക്കുക. 500 ദശലക്ഷം യു എസ് ഡോളറാണ് ദൗത്യത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: