ന്യൂദല്‍ഹി: അരുണാചല്‍ പ്രദേശിലെയും നാഗാലാന്‍ഡിലെയും ചില ഭാഗങ്ങളില്‍ സായുധ സേന പ്രത്യേക അധികാര നിയമം (അഫ്സ്പ) കേന്ദ്രം ഈ വര്‍ഷം ഒക്ടോബര്‍ ഒന്ന് മുതല്‍ ആറ് മാസത്തേക്ക് നീട്ടി. വര്‍ഷങ്ങളായി അരുണാചല്‍ പ്രദേശിലെയും നാഗാലാന്‍ഡിലെയും ഏതാനും ജില്ലകളിലും പൊലീസ് സ്റ്റേഷന് പരിധികളിലും അഫ്സ്പ പ്രാബല്യത്തിലുണ്ട്. അത് കാലാകാലങ്ങളില്‍ നീട്ടി വരികയാണ്. അരുണാചല്‍ പ്രദേശിലെ തിരാപ്, ചാങ്ലാങ്, ലോങ്ഡിംഗ് ജില്ലകളും നാംസായ് ജില്ലയിലെ നംസായ്, മഹാദേവ്പൂര്‍, ചൗഖാം പൊലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന പ്രദേശങ്ങളും പ്രശ്നബാധിതമായി കേന്ദ്ര സര്‍ക്കാര്‍ ‘2023 മാര്‍ച്ച് 24-ന് വിജ്ഞാപനമിറക്കിയിരുന്നു.
നാഗാലാന്‍ഡിലെ അഞ്ച് ജില്ലകളിലെയും 21 പൊലീസ് സ്റ്റേഷനുകള്‍ക്ക് കീഴിലുളള പ്രദേശങ്ങളും 2023 ഏപ്രില്‍ ഒന്ന് മുതല്‍ ആറ് മാസത്തേക്ക് പ്രശ്നബാധിതമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് സംസ്ഥാനത്തെ ക്രമസമാധാന നിലയെ കുറിച്ച് വീണ്ടും അവലോകനം നടത്തി.
തുടര്‍ന്ന് ഇപ്പോള്‍, നാഗാലാന്‍ഡിലെ ദിമാപൂര്‍, നിയുലാന്‍ഡ്, ചുമൗകെദിമ, മോണ്‍, കിഫിര്‍, നോക്ലാക്ക്, ഫെക്, പെരെന് ജില്ലകളും കൊഹിമ, മൊകോക്ചംഗ്, ലോങ്ലെങ്, വോഖ, സുന്‍ഹെബോട്ടോ ജില്ലകളിലെ ചില പ്രദേശങ്ങളിലും അഫ്സ്പ ബാധകമാക്കി.ഒക്ടോബര്‍ ഒന്ന് മുതല്‍ ആറ് മാസത്തേക്കാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: