മുംബൈ: ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വളര്‍ച്ചയില്‍ പിറകോട്ട് പോകുമ്പോള്‍ ലോകത്ത് പ്രതീക്ഷയുടെ തുരുത്തായി നില്‍ക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയാണ്. ഐഎംഎഫ് കണക്കനുസരിച്ച് ആഗോള തലത്തില്‍ ജിഡിപി കണക്കാക്കിയാല്‍ അതില്‍ 15 ശതമാനത്തോളം ഇന്ത്യയുടേത് എന്നാണ് സ്ഥിതിവിശേഷം.
ഇന്ത്യയെ വളര്ച്ചാകുതിപ്പിന് സഹായിക്കുന്നത് നാല് ഡികള്‍ ആണ്. ഡമോഗ്രഫി(Democgraphy), ഡമോക്രസി(Democracy), ഡിജിറ്റല്‍ ലീഡര്‍ ഷിപ്പ് (Digital leadership), ഡൊമെസ്റ്റിക് ഉപഭോഗം(Domestic consumption) എന്നിവയാണ് ആ നാല് ഡികള്‍. 2027-28ല്‍ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായും 2032ല്‍ എട്ട് ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക ശക്തിയായും ഇന്ത്യയെ വളര്‍ത്താന്‍ ഈ നാല് ഡികള്‍ക്ക് കഴിവുണ്ട്.
വികസ്വര രാജ്യങ്ങളില്‍ ഏറ്റവും വലിയ വളര്‍ച്ചാസാധ്യത ഇന്ത്യയ്ക്കാണ്. ഭാവിയില്‍ വന്‍തോതില്‍ വിദേശ ഫണ്ട് ഇന്ത്യയിലേക്ക് ഒഴുകുമെന്നും പറയുന്നു.
ഇതില്‍ പ്രധാനപ്പെട്ട ഡി ആണ് ഡമോഗ്രാഫി. ഇന്ത്യയ്ക്ക് ജനസംഖ്യയുടെ ഒരു പ്രത്യേകത വലിയ നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്. അതായത് തൊഴിലെടുക്കാന്‍ കഴിവുള്ള ചെറുപ്പക്കാര്‍ കൂടുതലായുള്ള സമൂഹമാണ് ഇന്ത്യ. 2055-56 വരെ ഇതിന്റെ നേട്ടം ഇന്ത്യയ്ക്ക് ലഭിക്കുമെങ്കിലും അതിന്റെ ഏറ്റവും മികച്ച നേട്ടം ലഭിയ്ക്കുന്നത് 2041ല്‍ ആണ്. അന്ന് 20നും 59നും ഇടയില്‍ പ്രായമുള്ളവര്‍ ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ 59 ശതമാനമായിരിക്കും. ഈ യുവാക്കള്‍ക്ക് ശരിയായ അവസരം ലഭിച്ചാല്‍ അവര്‍ ഇന്ത്യയെ മുന്നോട്ട് നയിക്കും മോദി സര്‍ക്കാര്‍ ഇതിനായി യുവാക്കള്‍ക്ക് തൊഴില്‍ നൈപുണ്യം നല്കാന് ഒട്ടേറെ ശ്രമങ്ങള്‍ സ്കില്‍ ഇന്ത്യ വഴി ചെയ്യുന്നുണ്ട്.
കോവിഡ് കാലത്തോടെയാണ് ഇന്ത്യക്കാര്‍ ഡിജിറ്റല്‍ ജീവിതത്തിലേക്ക് കൂടുതലായി കൂടുമാറിയത്. ഇതോടെ ഇന്ത്യ ഡിജിറ്റല്‍ പണമിടപാട് ഉള്‍പ്പെടെ ഒട്ടേറെ കാര്യങ്ങളില്‍ മുന്നോട്ട് പോയിരിക്കുന്നു. പണമിടപാടിനുള്ള യുപിഐ, തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്ന ആധാര്‍ കാര്‍ഡ് തുടങ്ങി ഇന്ത്യ ഡിജിറ്റല്‍ രംഗത്ത് ശക്തമായ സാന്നിധ്യമാണ്.
സുതാര്യമായ തെരഞ്ഞെടുപ്പുകളിലൂടെ നേതൃത്വത്തെ തെരഞ്ഞെടുക്കുന്ന ജനാധിപത്യസംവിധാനം ഇന്ത്യയില്‍ ശക്തമാണ്. അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ശക്തമാണ്. ഇതും ഇന്ത്യയുടെ ബലമാണ്.
ഇന്ത്യയില്‍ ഇടത്തരക്കാരുടെ വളര്‍ച്ചയില്‍ വന്‍കുതിപ്പാണ്. അവരുടെ വരുമാനത്തിലും മികച്ച വര്‍ധനയുണ്ട്. സാധനങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നതിന് കൂടുതലായി പണം ചെലവിടുന്ന പ്രവണത അവര്‍ക്കിടയില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത് ഇന്ത്യയ്ക്ക് പുറത്തുള്ള കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നു. ഈ ഡൊമസ്റ്റിക് ഉപഭോഗം ഇന്ത്യയുടെ കരുത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: