ജനീവ: ഇന്ന് ഭാരതം ലോകത്തിന് ഒരു സുഹൃത്തായി മാറിയിരിക്കുന്നു. ക്വാഡിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയിലും ബ്രക്സ് ഗ്രൂപ്പിംഗിന്റെ വികാസത്തിലും ഐ2യു2 വിന്റെ ആവിര്‍ഭാവത്തിലും ഇത് ഒരുപോലെ പ്രകടമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍.
വിശ്വാസം, ആഗോള ഐക്യദാര്‍ഢ്യം പുനഃസ്ഥാപിക്കുക എന്ന യുഎന്‍ പൊതുസഭയുടെ പ്രമേയത്തിന് ഭാരത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും അദേഹം പറഞ്ഞു. യുഎന്‍ പൊതുസഭ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
യുഎന്‍ പൊതുസഭ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. നമസ്തേ (നമസ്തേ ഫ്രം ഭാരത്) പറഞ്ഞാണ് എസ്. ജയശങ്കര്‍ പ്രസംഗം ആരംഭിച്ചത്. നമ്മുടെ അഭിലാഷങ്ങളും ലക്ഷ്യങ്ങളും പങ്കുവെക്കുന്നതിനൊപ്പം നമ്മുടെ നേട്ടങ്ങളുടെയും വെല്ലുവിളികളുടെയും കണക്കെടുക്കാനുള്ള അവസരം കൂടിയാണിത്.
തീര്‍ച്ചയായും രണ്ടു വിഷയത്തിനെയും സംബന്ധിച്ച് ഇന്ത്യക്ക് പങ്കുവെക്കാന്‍ ഏറെയുണ്ട്. ലോകം പ്രക്ഷുബ്ധയിലൂടെ പോകുന്ന ഒരു കാലഘട്ടമാണിത്. അപ്പോഴാണ് അസാധാരണമായ ഉത്തരവാദിത്ത ബോധത്തോടെ ഇന്ത്യ ജി 20 യുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന ഞങ്ങളുടെ കാഴ്ചപ്പാടിലൂടെ പലരുടെയും പ്രധാന ആശങ്കകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുകയും ചെയ്തു.
വളര്‍ച്ചയും വികസനവും ഏറ്റവും ദുര്‍ബലരായവരില്‍ നിന്നാണ് നടപ്പാക്കേണ്ടതെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടി വിളിച്ചുകൂട്ടിക്കൊണ്ട് ഞങ്ങള്‍ അധ്യക്ഷസ്ഥാനം ആരംഭിച്ചു. 125 രാജ്യങ്ങളില്‍ നിന്ന് നേരിട്ട് കേള്‍ക്കാനും അവരുടെ ആശങ്കകള്‍ ജി20 അജണ്ടയില്‍ ഉള്‍പ്പെടുത്താനും ഇത് ഞങ്ങളെ പ്രാപ്തമാക്കി.
തല്‍ഫലമായി, ആഗോള ശ്രദ്ധ അര്‍ഹിക്കുന്ന വിഷയങ്ങള്‍ക്ക് ന്യായമായ വാദം ലഭിച്ചു. അതിലുപരി, ചര്‍ച്ചകള്‍ അന്താരാഷ്ട്ര സമൂഹത്തിന് വലിയ പ്രാധാന്യമുള്ള ഫലങ്ങള്‍ ഉണ്ടാക്കി. ഇന്ത്യയുടെ മുന്‍കൈയില്‍ ആഫ്രിക്കന്‍ യൂണിയന് ജി20യിലെ സ്ഥിരാംഗമായതും ശ്രദ്ധേയമായിരുന്നു.
ഇത് വളരെക്കാലമായി മൂടികിടന്ന മുഴുവന്‍ ഭൂഖണ്ഡത്തിനും ഞങ്ങള്‍ക്ക് ശബ്ദം നല്‍കാനായി. ഇത് യുഎന്‍ രക്ഷാസമിതിയുടെ നവീകരണത്തിന് പ്രചോദനമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. വൈവിധ്യമാര്‍ന്ന പങ്കാളികളുമായുള്ള സഹകരണം പ്രോത്സാഹിപ്പിക്കാനും ഇന്ത്യ ശ്രമിക്കുന്നു. ചേരിചേരാ കാലഘട്ടത്തില്‍ നിന്ന് നമ്മള് ഇപ്പോള്‍ (വിശ്വ മിത്രം) ലോകത്തിന് ഒരു സുഹൃത്ത് എന്നതിലേക്ക് പരിണമിച്ചിരിക്കുന്നു.
വിശാലമായ രാജ്യങ്ങളുമായി ഇടപഴകാനും ആവശ്യമുള്ളിടത്ത് താല്‍പ്പര്യങ്ങള്‍ സമന്വയിപ്പിക്കാനുമുള്ള ഞങ്ങളുടെ കഴിവിലും സന്നദ്ധതയിലും ഇത് പ്രതിഫലിക്കുന്നു. ക്വാഡിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയില്‍ ഇത് ദൃശ്യമാണ്. ബ്രക്സ് ഗ്രൂപ്പിംഗിന്റെ വികാസത്തിലും ഐ2യു2വിന്റെ ആവിര്‍ഭാവത്തിലും ഇത് ഒരുപോലെ പ്രകടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: