ന്യൂദല്‍ഹി: രാജ്യത്തുടനീളമുള്ള സ്ത്രീകളെ ശാക്തീകരിക്കുന്ന ചരിത്രപരമായ തീരുമാനമാണ് വനിതാ സംവരണ ബില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച വിശേഷിപ്പിച്ചു.
ഏറ്റവും പുതിയ റോസ്ഗര് മേളയിലെ നിയമനങ്ങളില്‍ ഗണ്യമായ എണ്ണം സ്ത്രീകളാണെന്ന വസ്തുത അദേഹം എടുത്തു കാണിച്ചു. ഒമ്പതാം ഘട്ട റോസ്ഗര് മേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സ്ത്രീകള്‍ ബഹിരാകാശം മുതല്‍ സ്പോര്‍ട്സ് വരെ മികവ് പുലര്‍ത്തുന്നു. നമ്മുടെ പെണ്മക്കള് ഈ രാജ്യത്ത് മാറ്റത്തിനായി പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി ഇന്ന് 51,000 അപ്പോയിന്റ്മെന്റ് ലെറ്ററുകളാണ് വിതരണം ചെയ്തത്. പുതിയ നിയമിതരോട് പുതിയ ആശയങ്ങളില്‍ പ്രവര്‍ത്തിക്കാനും സാങ്കേതികവിദ്യ മെച്ചപ്പെടുത്താനും ആവശ്യപ്പെടുകയും ചെയ്തു.
ഒരു മിഷന് മോഡില്‍ അനുവദിച്ച തസ്തികകളില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തി പത്തുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയുള്ള റിക്രൂട്ട്മെന്റ് പരിപാടിയാണ് റോസ്ഗര് മേള. നമ്മുടെ രാജ്യം ചരിത്രപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുകയാണ്.
ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് വനിതാ സംവരണ ബില്‍ ഇരുസഭകളിലൂടെയും അമ്പരപ്പിക്കുന്ന വോട്ടുകള്‍ക്ക് പാസാക്കിയിരുന്നു. ദശാബ്ദങ്ങള്‍ക്കുമുമ്പ് ഉന്നയിച്ചിരുന്ന ഈ ആവശ്യം ഇന്ന് നടപ്പായിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
വരുന്ന കുറച്ച് വര്‍ഷങ്ങളില്‍ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറും. നാം ചന്ദ്രനില്‍ പതാക ഉയര്‍ത്തി. 21ാം നൂറ്റാണ്ടിലെ പുതിയ ആശയങ്ങള്‍ക്കായി നിങ്ങള്‍ പ്രവര്‍ത്തിക്കണം. പുതിയ ഇന്ത്യയില്‍ നിന്നും ഈ സര്‍ക്കാരില്‍ നിന്നുമുള്ള പ്രതീക്ഷകള്‍ വളരെ വലുതാണെന്നും അദേഹം പറഞ്ഞു.
സര്‍ക്കാരിലെ കാര്യക്ഷമത മെച്ചപ്പെടുത്താന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുക. നേരത്തെ, റെയില്‍വേ ടിക്കറ്റുകള്‍ വാങ്ങാന്‍ ആളുകള്‍ ക്യൂവില്‍ നിന്നിരുന്നു, ഇന്ന് ഓണ്‍ലൈനായി ബുക്കിംഗ് നടത്താം. ആധാര്‍ കാര്‍ഡുകള്‍, ഇ-കെ.വൈ.സി, ഡിജി ലോക്കര്‍ എന്നിവ ഈ രാജ്യത്ത് ഡോക്യുമെന്റേഷനെ കാണുന്ന രീതിയെ മാറ്റിമറിച്ചു.
അഴിമതിയും സങ്കീര്‍ണ്ണതയും കുറയ്ക്കാനും വിശ്വാസ്യതയും സൗകര്യവും വര്‍ദ്ധിപ്പിക്കാനും സാങ്കേതികവിദ്യ സഹായിച്ചു. സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് നിങ്ങള്‍ നൂതനമായ പുതിയ വഴികള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി, ഞങ്ങളുടെ നയങ്ങള്‍ മിഷന് മോഡില്‍ നടപ്പിലാക്കുകയും ബഹുജന പങ്കാളിത്തം ഉള്‍പ്പെടുത്തുകയും ചെയ്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: