വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും ഡ്രൈവിംഗ് ലൈസൻസിലേതിന് സമാനമായ ആധുനിക സുരക്ഷാ സംവിധാനങ്ങളുള്ള പെറ്റ്ജി കാർഡിലേക്ക്. ഇതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച മുതൽ അപേക്ഷ സ്വീകരിക്കും. ഒക്ടോബര്ഡ നാലുമുതൽ ആകും കാർഡിന്റെ വിതകണം ആരംഭിക്കുക. ഡ്രൈവിംഗ് ലൈസൻസ് അച്ചടിക്കുന്ന തേവരയിലെ കേന്ദ്രീകൃത യൂണിറ്റിൽ തന്നെയാണ് ആർസി കാർഡും തയാറാക്കുന്നത്.
ഇനി മുതൽ ഓഫീസുകളിൽ ആർസി ലാമിനേറ്റഡ് കാർഡുകളിൽ തയാറാക്കുന്ന രീതി അവസാനിപ്പിക്കുകയും തീർപ്പാകാതെ കിടക്കുന്ന അപേക്ഷകൾ ഒക്ടോബർ മൂന്നിന് മുമ്പായി തീർക്കണമെന്നും ഓഫീസുകൾക്ക് നിർദ്ദേശം നൽകി. സാങ്കേതിക പ്രശ്നം മൂലം പൂർത്തിയാക്കാൻ സാധിക്കാത്ത ഉപയോക്താക്കൾക്ക് പെറ്റ് ജി കാർഡിന്റെ തുകകൂടി അടയ്ക്കേണ്ടതായി വരും. എടിഎം കാർഡിന്റെ മാതൃകയിലുള്ള കാർഡാണ് ആർസി.
ആർസി കാർഡ് ലഭിക്കുന്നതിനായി 200 രൂപയും രജിസ്റ്റേഡ് തപാൽ ഫീസും അധികമായി നൽകേണ്ടതുണ്ട്. സീരിയൽ നമ്പർ, യുവി ചിഹ്നങ്ങൾ, ഗില്ലോച്ചെ പാറ്റേൺ, ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യൂആർകോഡ് എന്നിങ്ങനെയുള്ള അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ആർസിയിൽ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: