മാനന്തവാടി: ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഭാരതത്തിന് സ്വര്‍ണം നേടാനായതില്‍ അഭിമാനം എന്ന് മിന്നുമണിയുടെ മാതാപിതാക്കള്‍. വീട്ടിലെ ടിവിയില്‍ ക്രിക്കറ്റ് ലൈവ് കണ്ടതിനുശേഷം ജന്മഭൂമിയോട് പ്രതികരിക്കുകയായിരുന്നു അവര്‍.അച്ഛന് മണിയും അമ്മ വസന്തയും ഒന്നിച്ചിരുന്നാണ് മകള്‍ പങ്കാളിയായ ഇന്ത്യന്‍ ടീമിന്റെ കളി കണ്ടത്.
ശ്രീലങ്കയെ തറപറ്റിച്ചാണ് ഇന്ത്യന്‍ ടീം സ്വര്‍ണ്ണം കരസ്ഥമാക്കിയത്. ഭാരതത്തിന് വേണ്ടി സ്വര്‍ണം നേടിയ ടീമില്‍ ഞങ്ങളുടെ മകളും ഉണ്ട് എന്നതില്‍ അഭിമാനം എന്നും അവര്‍ പറഞ്ഞു. ബാല്യകാലത്ത് മിന്നുമണി കൊയ്ത്തൊഴിഞ്ഞ പാടത്ത് ഓല മടലുമായാണ് ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത്. ഇന്ന് അത് ഏഷ്യന്‍ ഗെയിംസിന്റെ സ്വര്‍ണത്തിളക്കത്തില്‍ എത്തിനില്‍ക്കുന്നു- അവര്‍ പറഞ്ഞു. മഴമൂലം ഉപേക്ഷിച്ച ഇന്ത്യ മലേഷ്യ മത്സരത്തില്‍ മിന്നുമണി ബാറ്റിംഗിനോ ഫീല്‍ഡിങ്ങിനോ ഇറങ്ങുമായിരുന്നു. മഴ മകളുടെ കളി മുടക്കി എന്നും അവര്‍ പറഞ്ഞു.
ഇന്നലെ രാവിലെ ഫൈനല്‍ തുടങ്ങും മുമ്പ് മകള്‍ വിളിച്ച് ഇന്ത്യക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞു. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ടീമിലെ ആദ്യ മലയാളി വനിത സാന്നിധ്യം എന്നതിലും അഭിമാനമുണ്ടെന്നും മാതാപിതാക്കള്‍ പറഞ്ഞു.
ടീമിന്റെ ആഗ്രഹം സാധിച്ചിരിക്കുന്നു, അതാണ് വലിയ സന്തോഷം
‘വളരെ അധികം സന്തോഷമാണുള്ളത്, ളിക്കാനാവാത്തതില് ഒട്ടും നിരാശയില്ല. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം വേണമെന്ന ടീമിന്റെ ആഗ്രഹം സാധിച്ചു. ഏറെ കഠിനാദ്ധ്വാനത്തിന്റെ നേട്ടമായാണ് ഭാരത ടീം ജേഴ്സി അണിഞ്ഞത്. ദേശീയ ടീമിനായി അരങ്ങേറ്റം കുറിക്കുമ്പോഴുള്ള സ്ഥിതിയല്ല. ഇവിടെ, ചൈനയിലെത്തുമ്പോള്‍ ടീമിലെ എല്ലാവരുമായി സൗഹൃദത്തലാകാന് സാധിച്ചിരിക്കുന്നു. ഈ സുവര്‍ണനേട്ടത്തിന്റെ ഭാഗമായതില്‍ ഏറെ സന്തോഷം.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: