രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ വിജയത്തിന് പിന്നാലെ പുതിയ ചുവടുവെയ്ക്കാനൊരുങ്ങി ഐഎസ്ആർഒ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചുവടുവെച്ചതിന് പിന്നാലെ സാമ്പിളുകൾ തിരികെ എത്തിക്കുന്നതിനുള്ള ദൗത്യം ആരംഭിക്കാനൊരുങ്ങുകയാണ് ഐഎസ്ആർഒ.
ഇതിന്റെ ഭാഗമായാണ് ലാൻഡറിന്റെ ഹോപ്പ് പരീക്ഷണമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. ലാൻഡറിനെ 40 സെന്റീമീറ്റർ ഉയർത്തി മറ്റൊരിടത്ത് ലാൻഡ് ചെയ്യിക്കുക എന്നതായിരുന്നു പരീക്ഷണം. ദൗത്യം നടപ്പിലാക്കുന്നതിനായി നിലവിൽ സമയക്രമം നിശ്ചയിച്ചിട്ടില്ല. ഹോപ്പ് പരീക്ഷണം പദ്ധതിയുടെ ആദ്യ ഘട്ടമായിരുന്നു.
രാജ്യത്തിന്റെ പ്രതീക്ഷകൾക്ക് മാറ്റുകൂട്ടി ഓഗസ്റ്റ് 23-നാണ് ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നത്. ഇതിന് ശേഷം 14 ദിവസത്തോളം ചന്ദ്രയാൻ-3 ചന്ദ്രനിൽ നിന്നും നിർണായക വിവരങ്ങൾ ശേഖരിച്ചിരുന്നു. പിന്നാലെ ലാൻഡറും റോവറും സ്ലീപ് മോഡിലേക്ക് കടക്കുകയായിരുന്നു. ചന്ദ്രനിൽ വീണ്ടും സൂര്യൻ ഉദിച്ചതോടെ ഇവയെ വീണ്ടും ഉണർത്താനുള്ള ശ്രമത്തിലാണ് ഐഎസ്ആർഒ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: