ഓണ്‍ലൈന്‍ അപേക്ഷ സെപ്തംബര്‍ 28 വൈകിട്ട് 5 മണിവരെ
സംസ്ഥാനത്തെ ഗവണ്മെന്റ്/സ്വാശ്രയ ഫാര്‍മസി കോളേജുകളില്‍ 2022-23 വര്‍ഷത്തെ എംഫാം പ്രവേശനത്തിന് ‘ജിപാറ്റ് 2022’ യോഗ്യത നേടിയവരില്‍നിന്നും പ്രവേശന പരീക്ഷാ കമ്മീഷണര്‍ അപേക്ഷകള്‍ ക്ഷണിച്ചു. കേരള ആരോഗ്യ സര്‍വ്വകലാശാല (കെയുഎച്ച്എസ്) ബിഫാം ഫലം പ്രസിദ്ധപ്പെടുത്തിയ സാഹചര്യത്തിലാണ് വീണ്ടും അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. നേരത്തെ അപേക്ഷിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.cee.kerala.gov.in ല്‍ ലഭ്യമാണ്. അപേക്ഷ ഒാണ്‍ലൈനായി സെപ്തംബര്‍ 28 വൈകിട്ട് 5 മണിവരെ സമര്‍പ്പിക്കാം.
യോഗ്യത: അംഗീകൃത ബിഫാം 55 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് 50% മാര്‍ക്ക് മതി. പ്രായപരിധിയില്ല. കേരളീയര്‍ക്കാണ് പ്രവേശനം.
നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.
സര്‍വ്വീസ് ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നതിന് ബിഫാമിന് 55% മാര്‍ക്ക് വേണം. യോഗ്യത നേടിക്കഴിഞ്ഞ് 5 വര്‍ഷത്തില്‍ കുറയാതെ പ്രൊഫഷണല്‍ എക്സ്പീരിയന്‍സുള്ളവര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതിയാകും.
അപേക്ഷാ ഫീസ് 600 രൂപ. പട്ടികജാതി/വര്‍ഗ്ഗ വിഭാഗത്തിന് 300 രൂപ. ഇന്റര്‍നെറ്റ് ബാങ്കിങ്/ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് മുഖാന്തിരം ഓണ്‍ലൈനായി ഫീസ് അടയ്ക്കാം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. സര്‍വ്വീസ് ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നവര്‍ പകര്‍പ്പ് ബന്ധപ്പെട്ട രേഖകള്‍ സഹിതം കണ്‍ട്രോളിങ് ഓഫീസര്‍ക്ക് സെപ്തംബര്‍ 28 നകം സമര്‍പ്പിക്കണം.
ജിപാറ്റ് 2022 സ്കോര്‍ അടിസ്ഥാനത്തില്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ തയ്യാറാക്കുന്ന റാങ്ക്ലിസ്റ്റില്‍നിന്നാണ് കേന്ദ്രീകൃത സീറ്റ് അലോട്ട്മെന്റ്. പ്രവേശന നടപടികള്‍ പ്രോസ്പെക്ടസിലുണ്ട്. അന്വേഷണങ്ങള്‍ക്ക് 0471-2525300 എന്ന നമ്പറില്‍ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: