പറ്റ്ന: ഒരു സംഘം അക്രമികള്‍ ബീഹാറിലെ ബെഗുസരായിയില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്തു. ശിവലിംഗം നശിപ്പിച്ചു. അക്രമികള്‍ പിന്നീട് റോഡുകള്‍ ഉപരോധിച്ചു. ട്രാഫിക് തടഞ്ഞു. ക്രമസമാധാനപാലനത്തിന് എത്തിയ പൊലീസ് സംഘത്തിന് നേരെ കല്ലെറിഞ്ഞു.
ഇതിന് പിന്നാലെ അക്രമികള്‍ ഖടോപുര് ചൗകിലെ വീടുകള്‍ തകര്‍ത്തു. അക്രമികളുടെ പ്രകടനം അവസാനിപ്പിക്കാന്‍ ഒടുവില്‍ ജില്ലാ മജിസ്ട്രേറ്റ് റോഷന് കുഷ് വാഹയും പൊലീസ് സൂപ്രണ്ട് യോഗേന്ദ്ര കുമാറും വന്‍ പൊലീസ് സംഘത്തോടൊപ്പം സ്ഥലത്തെത്തി. അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ അറസ്റ്റ് ചെയ്യുമെന്നും ജില്ലാ മജിസ്ട്രേറ്റ് റോഷന് കുഷ് വാഹ പറഞ്ഞു.
ബിജെപി നേതാവും ബെഗുസരായി എംപിയും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്ങ് സംഭവസ്ഥലത്തെത്തി. ഹിന്ദു സമുദായത്തിനെതിരെ അക്രമം നടത്തുന്നതിന് പിന്നില്‍ ബീഹാറിലെ കോണ്‍ഗ്രസ് സര്‍ക്കാരാണെന്ന് ഗിരിരാജ് സിങ്ങ് ആരോപിച്ചു. ജില്ലാ ഭരണകൂടം അക്രമികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യാ മുന്നണി സനാതന ധര്‍മ്മത്തെ ഇല്ലായ്മ ചെയ്യാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് ഗിരിരാജ് സിങ്ങ് ആരോപിച്ചു. സാമൂഹ്യ വിരുദ്ധരാണ് ശിവലിംഗം നശിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: