തിരുവനന്തപുരം: ഡിജിറ്റല്‍ ട്രാന്സ്ഫര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായ യുഎസ്ടിക്ക് 2023ലെ പത്ത് ബ്രാന്‍ഡന്‍ ഹാള്‍ ഹ്യൂമന്‍ ക്യാപിറ്റല്‍ മാനേജ്മെന്റ് എക്സലന്‍സ് അവാര്‍ഡുകള്‍. അഞ്ച് സുവര്‍ണ പുരസ്കാരങ്ങളും അഞ്ച് സില്‍വര്‍ അവാര്‍ഡുകളും അടക്കമാണിത്.
വനിതാ നേതൃപാടവം, ഇലക്ട്രോണിക് ഓണ്‍ലൈന്‍ പഠനം, പഠനത്തിനായി ഗെയിമുകളോ കമ്പ്യൂട്ടറുകളോ ഉപയോഗിക്കുക, കോര്‍പ്പറേറ്റ് സംസ്കാര പരിവര്‍ത്തനത്തിലെ മുന്നേറ്റം, പ്രതിഭാശേഷി തുടങ്ങിയവയ്ക്കാണ് സുവര്‍ണ പുരസ്കാരങ്ങള്‍. നേതൃത്വ വികസനം, നൂതനമായ നേതൃത്വ പരിപാടി, കാര്യക്ഷമതയിലും വൈദഗ്ധ്യത്തിലുമുള്ള മുന്നേറ്റം, ജീവനക്കാരുടെ പ്രകടനം, ആസൂത്രണം എന്നിവയ്ക്കാണ് സില്‍വര്‍ അവാര്‍ഡുകള്‍. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനുള്ള നിരന്തര ശ്രമമാണ് യുഎസ്ടിയുടെ മൂല്യമെന്ന് ബ്രാന്‍ഡ്രന്‍ ഗ്രൂപ്പിന്റെ അംഗീകാരം വ്യക്തമാക്കുന്നതെന്ന് യുഎസ്ടി ഹ്യൂമന്‍ റിസോഴ്സസ് ആഗോള മേധാവി കവിതാ കുറുപ്പ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: