തിരുവനന്തപുരം: ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പേരൂര്‍ക്കട രവിയുടെ നേതൃത്വത്തില്‍ 40 ദളിത് കോണ്‍ഗ്രസ്സ് കുടുംബങ്ങള്‍ ബിജെപി യില്‍ ചേര്‍ന്നു. ജില്ലാ പ്രസിഡന്റ് പേരൂര്‍ക്കട രവി, വൈസ് പ്രസിഡന്റുമാരായ ജയപ്രകാശ്, കൃഷ്ണകുമാര്‍, വട്ടിയൂര്‍ക്കാവ് ബ്ലോക്ക് പ്രസിഡന്റ് സുരേന്ദ്രന്, ജില്ലാ കമ്മറ്റിയംഗങ്ങളായ ആര്. കമലാമണി, വി.സിന്ധു, നെടുമങ്ങാട് സുനില്‍കുമാര്‍, വട്ടിയൂര്‍ക്കാവ് ബ്ലോക്ക് പ്രസിഡന്റ് പേരൂര്‍ക്കട വാസന്തി, മഹിളാ കോണ്‍ഗ്രസ്സ് മുന്‍ ബ്ലോക്ക് പ്രസിഡന്റ് ജയശ്രീ, കിളിമാനൂര്‍ ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രിക, മുട്ടത്തറ ജയകുമാര്‍ എന്നിവരാണ് ബിജെപിയില്‍ അംഗത്വമെടുത്തത്.
40 വര്‍ഷമായി ദളിത് കോണ്‍ഗ്രസ്സിലും കോണ്‍ഗ്രസ്സിലും പ്രവര്‍ത്തിക്കുന്ന തങ്ങളെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചും നരേന്ദ്രമോദി സര്‍ക്കാര്‍ പട്ടികജാതി, പിന്നാക്ക ജനങ്ങള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന ജനകീയ പദ്ധതികളില്‍ ആകൃഷ്ടരുമായാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് നേതാക്കള്‍ പറഞ്ഞു.
വിശ്വകര്‍മ ജയന്തി ദിനത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച പിഎം വിശ്വകര്‍മ പദ്ധതി പരിപാടിയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനൊപ്പം പങ്കെടുത്ത ശേഷം തിരുവനന്തപുരം ടാഗോര്‍ തീയേറ്റര്‍ പരിസരത്ത് നടന്ന ചടങ്ങില്‍ വച്ചാണ് ദളിത് കോണ്‍ഗ്രസ്സ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ കൂടുതല്‍ ജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്നതോടെ ആയിരക്കണക്കിന് പിന്നാക്ക, പട്ടികജാതി വിഭാഗങ്ങള്‍ ബിജെപിയിലെത്തുമെന്ന് ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: