വയനാട്: കൽപ്പറ്റയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പോലീസിൽ കീഴടങ്ങി. വെണ്ണിയോട് കൊളവയലിലെ അനീഷ ആണ് കീഴടങ്ങിയത്. സംഭവത്തിന് പിന്നാലെ ഭർത്താവ് മുകേഷ് പോലീസിൽ കീഴടങ്ങി. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് കൊലപാതകം നടന്നത്. അനീഷയെ മർദ്ദിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ സുഹൃത്തുക്കളെയും കൺട്രോൾ റൂമിലേക്ക് വിളിച്ച് പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കൊലപാതകത്തിന്റെ കാരണം എന്തെന്ന കാര്യത്തിൽ കൃത്യമായ വ്യക്തതയില്ല. മാസങ്ങൾക്ക് മുമ്പാണ് മുകേഷും അനീഷയും വിവാഹിതരാകുന്നത്. ഇരുവരും തമ്മിൽ നിരന്തരം തർക്കം നടന്നിരുന്നതായി പ്രദേശവാസികൾ പറയുന്നു. കൊലപാതക സമയത്ത് ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: