റാഞ്ചി: വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചെന്ന വിവാഹിതയുടെ പരാതി നിലനില്‍ക്കില്ലെന്ന് ഝാര്‍ഖണ്ഡ് ഹൈക്കോടതി. പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെട്ടുകൊണ്ടുതന്നെയാണ് പ്രായപൂര്‍ത്തിയായ വിവാഹിത മറ്റൊരാളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും അതുകൊണ്ടുതന്നെ വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചെന്ന വാദം നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വിവാഹിതയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി നടപടി.
വിവാഹ വാഗ്ദാനം നല്കിയതുകൊണ്ടാണ് യുവതി പ്രതിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന വാദം വിശ്വസനീയമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഭര്‍ത്താവുമായുള്ള വിവാഹ ബന്ധം നിയമപരമായി ഒഴിവാക്കാതെയായിരുന്നു യുവതി മറ്റൊരാളുമായി അടുത്തതെന്ന് കോടതി ചൂണ്ടിക്കാട്ടി.
തന്നേക്കാള്‍ രണ്ടു വയസ്സു കുറഞ്ഞ പ്രതിയുമായി കോളജ് കാലം മുതല്‍ യുവതി അടുപ്പത്തിലായിരുന്നു. എന്നാല്‍ മറ്റൊരാളെയാണ് വിവാഹം കഴിച്ചത്. എന്നാല്‍ പിന്നീട് യുവതി പ്രതിയുമായി ബന്ധം തുടരുകയായിരുന്നു. പ്രത്യാഘാതങ്ങള്‍ അറിഞ്ഞുകൊണ്ടുതന്നെയാണ് യുവതി പ്രതിയുമായി ബന്ധം തുടര്‍ന്നത്. അതുകൊണ്ടുതന്നെ ശാരീരിക ബന്ധത്തിനുള്ള സമ്മതം വിവാഹ വാഗ്ദാനം എന്ന കാരണം കൊണ്ടാണെന്നു കരുതാനാവില്ലെന്ന് കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: