കോട്ടയം: നെല്‍കര്‍ഷകര്‍ അടക്കമുള്ളവരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട് കേരളത്തിലെ കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന മാന്‍ഡ്രേക്ക് ഭരണമാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍. ഹരി. സപ്ലൈക്കോ വഴി വിവിധ ജില്ലകളില്‍ നിന്ന് സംഭരിച്ച നെല്ലിന് വിലനല്കാതെ കര്‍ഷകരെ കയറെടുപ്പിക്കുന്ന സമീപനം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഇടതു മുന്നണി ഭരണത്തില്‍ കറിയ അന്നുമുതല്‍ കര്‍ഷകരുടെ ദുരിതം ആരംഭിച്ചു.
കുട്ടനാട്ടില്‍ മാത്രം പതിനോരായിരം കര്‍ഷകര്‍ക്കായി നൂറു കോടിയില്‍ അധികം രൂപ പിണറായി സര്‍ക്കാര്‍ നല്‍കാനുണ്ട്. നെല്‍ കര്‍ഷകരുടെ ദുരവസ്ഥ പൊതുവേദിയില്‍ അവതരിപ്പിച്ച നടന് ജയസൂര്യയെ ബിജെപി പ്രവര്‍ത്തകനാക്കാനുള്ള ക്യാപ്സൂള്‍ സൈബര്‍ ഇടത്തില്‍ സഖാക്കള്‍ ഇറക്കിയെങ്കിലും 433 കോടി രൂപ കുടിശ്ശികയുണ്ടെന്ന് കൃഷി മന്ത്രി തന്നെ നിയമസഭയില്‍ സമ്മതിച്ചകാര്യമാണെന്നും അദേഹം പറഞ്ഞു.
വിയര്‍പ്പൊഴുക്കി വിളയിച്ച നെല്ലിന്റെ പണം തേടി പിണാറായി വിജയന്റെ കാലുപിടിക്കേണ്ട അവസ്ഥയിലാണ് സംസ്ഥാനത്തെ നെല്‍കര്‍ഷകര്‍. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയ അന്നുമുതല്‍ മരണപ്പെട്ട കര്‍ഷകരുടെ എണ്ണം നിരവധിയാണ് ഇത് പൊതുസമൂഹത്തോടു പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധി വഴി കേരളത്തിലെ പതിനായിരക്കണക്കിന് കര്‍ഷകര്‍ക്ക് ബാങ്കുവഴി നേരിട്ട് പണമെത്തിയപ്പോള്‍ പരിഹസിച്ച പിണറായി വിജയന് സര്‍ക്കാര്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് നല്‍കിയത് വാഗ്ദാനങ്ങള്‍ മാത്രമായിരുന്നു. അവിയല്‍ മുന്നണി ഉണ്ടാക്കി അധികാരം മാത്രം ലക്ഷ്യം വെച്ചിരിക്കുന്ന പ്രതിപക്ഷം സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് വേണ്ടി ഒരക്ഷരം പോലും മിണ്ടുന്നില്ലെന്നും എന്‍ ഹരി കുറ്റപ്പെടുത്തി.
കേരളത്തില്‍ റബ്ബര്‍ മാത്രമല്ല കൃഷിയെന്നു സംസ്ഥാന സര്‍ക്കാര്‍ തിരിച്ചറിയണം. റബ്ബര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചു പിണറായി സര്‍ക്കാരിന്റെ പരാജയം മൂടിവെക്കാന്‍ മാര്‍ച്ച് സംഘടിപ്പിക്കുകയും, റബറിനു ഇരുന്നൂറ്റമ്പത് രൂപ താങ്ങുവില പ്രഖ്യാപിച്ച് റബര്‍ കര്‍ഷകരെ വഞ്ചിച്ചു അധികാരത്തിലേറിയ സര്‍ക്കാര്‍ മറ്റ് കാര്‍ഷിക വിളകള്‍ക്ക് പ്രഖ്യാപിച്ച താങ്ങുവില പൂര്‍ണ്ണമായി നല്‍കിയിട്ടുണ്ടോ എന്നുകൂടി കേരള സമൂഹത്തോട് പറയാന്‍ തയ്യാറാകണം.
ധാന്യവിളകളാല് സമ്പന്നമായിരുന്ന സംസ്ഥാനം അരിക്കായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് കേരളത്തിന്റെ നട്ടെല്ലായ നെല്ലും നെല്‍കര്‍ഷകരെ പറ്റിയും മുഖ്യമന്ത്രിയോ ധനമന്ത്രിയെ ഒരക്ഷരം പോലും മിണ്ടാന്‍ തയ്യാറാകുന്നില്ല.
മറ്റു സംസ്ഥാനങ്ങളിലെ കാര്‍ഷിക വിളകളുടെ സംഭരണത്തെക്കുറിച്ചു താരതമ്മ്യത്തിന് സര്‍ക്കാര്‍ തയ്യാറാകണം മറ്റു കൃഷികള്‍ ചെയ്യാന്‍ കര്‍ഷകര്‍ തയ്യാറക്കുന്നില്ല പ്രധാന കാരണം സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ്. ഇതിനെ കുറിച്ച് പഠിക്കാനും ശാശ്വത പരിഹാരം കാണാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: