ലണ്ടന്‍ :യുകെയിലെ വെയില്‍സില്‍ ഏറ്റവും വലിയ ഇരുമ്പ് വ്യവസായക്കരാറില് ടാറ്റാ സ്റ്റീലും യുകെ സര്‍ക്കാരും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. 125 കോടി പൗണ്ടിന്റെതാണ് കരാര്‍. ‘ഇത് ഗംഭീര ദിവസമാണെന്ന്’ കരാറിനെക്കുറിച്ച് ഋഷി സുനക് പ്രതികരിച്ചു.
സര്‍ക്കാര്‍ ധനസഹായമായി ഈ പദ്ധതിക്ക് യുകെ സര്‍ക്കാര്‍ 50 കോടി പൗണ്ട് ഗ്രാന്റായി നല്‍കും. ചരിത്രത്തിലെ തന്നെ യുകെ സര്‍ക്കാര്‍ പിന്തുണയോടുകൂടിയ ഏറ്റവും വലിയ വ്യവസായ കരാര്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
A big day for UK steel 🇬🇧
We've agreed a joint £1 billion investment with @TataSteelLtd to save thousands of British jobs and secure the future of the steel industry in Wales.
This follows the £4 billion investment we secured from @TataCompanies in July to create 4,000 jobs. https://t.co/2XdrXWhOTP
— Rishi Sunak (@RishiSunak) September 15, 2023
ബ്രിട്ടന്റെ കാര്‍ബണ്‍ ബഹിര്‍ഗമനം 1.5 ശതമാനം കുറയ്ക്കുന്ന പദ്ധതി കൂടിയാണിത്. ഈ പദ്ധതിയുടെ ഭാഗമായി ടാള്‍ബോട്ട് പോര്‍ട്ട് ഇരുമ്പ്, ഉരുക്ക് നിര്‍മ്മാണ ശാലയില്‍ നേരത്തെ കല്‍ക്കരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫര്ണേസിന് പകരം പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്ന ഇലക്ട്രിക് ആര്‍ക് ഫര്‍ണേസ് സ്ഥാപിക്കും.ഇവിടെ രണ്ട് പടുകൂറ്റന്‍ ഫര്ണേസുകളാണ് ഉള്ളത് 4000 പേര്‍ക്ക് നേരിട്ടും 10,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്കുന്ന ഈ സ്റ്റീല്‍ ഫാക്ടറിയില്‍ വര്‍ഷം തോറും 50 ലക്ഷം ടണ്‍ ഉരുക്ക് നിര്‍മ്മിക്കുന്നുണ്ട്.
“ആയിരക്കണക്കിന് ബ്രിട്ടീഷുകാരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. വെയില്‍സിലെ സ്റ്റീല്‍ വ്യവസായത്തിന്റെ ഭാവി സുരക്ഷിതമാക്കുകയും ചെയ്യും. നേരത്തെ 4000 പേര്‍ക്ക് തൊഴില്‍ നല്കുന്ന 400 കോടി പൗണ്ടിന്റെ കരാര്‍ ടാറ്റാ ഗ്രൂപ്പുമായി ഇക്കഴിഞ്ഞ ജൂലായില്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് പുതിയ കരാര്‍. “- ഋഷി സുനക് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: