ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അനന്ത്നാഗ് ജില്ലയിലെ കൊക്കാര്‍നാഗില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികനുകൂടി വീരമൃത്യു. മൂന്ന് ദിവസമായി തുടരുന്ന ഏറ്റുമുട്ടലില്‍ ഇതുവരെ നാല് സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഗഡോള്‍ വനമേഖലയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് ഇന്നലെ വീണ്ടും ഓപ്പറേഷന്‍ പുനരാരംഭിച്ചത്.
ലഷ്‌കര്‍ കമാന്‍ഡര്‍ ഉസൈര്‍ ഖാന്‍ ഉള്‍പ്പെടെയുള്ള ഭീകരരര്‍ക്കായാണ് തെരച്ചില്‍ തുടരുന്നത്. ഡ്രോണുകളള്‍ ഉപയോഗിച്ചുള്ള തെരച്ചിലും നടത്തുന്നുണ്ട്. ഓപ്പറേഷനില്‍ മൂന്ന് ഭീകരരുടെ ഒളിത്താവളങ്ങളും സുരക്ഷാസേന തകര്‍ത്തു. ഒരു എകെ 47 റൈഫിള്‍, വെടിമരുന്ന്, ഭക്ഷണം, പാത്രങ്ങള്‍ എന്നിവയും കണ്ടെടുത്തു.
കഴിഞ്ഞ വര്‍ഷം തീവ്രവാദഗ്രൂപ്പില്‍ ചേര്‍ന്ന ഖാന്‍, വനത്തിന്റെ ഭൂപ്രകൃതിയെക്കുറിച്ചും അതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളെക്കുറിച്ചും നന്നായി അറിയാവുന്നതിനാല്‍ പ്രദേശത്തെ ലഷ്‌കര്‍ പ്രാദേശീക കമാന്‍ഡറായി പ്രവര്‍ത്തിക്കുകയാണ്. അതേസമയം കോക്കര്‍നാഗിലെ ഗഡോള്‍ വനമേഖലയിലെ മുഴുവന്‍ വനപ്രദേശവും സുരക്ഷാ സേന വളഞ്ഞിട്ടുണ്ട്.
നേരത്തെ, ഏറ്റുമുട്ടലില്‍ രണ്ട് സൈനിക ഉദ്യോഗസ്ഥരും ജമ്മു കശ്മീര്‍ പോലീസിലെ ഒരു ഡിഎസ്പിയും വീരമൃത്യു വരിച്ചിരുന്നു. കണല്‍ മന്‍പ്രീത് സിങ്, മേജര്‍ ആഷിക് ധോന്‍ചക്, ജമ്മു കശ്മീര്‍ ഡിഎസ്പി ഹുമയൂണ്‍ ഭട്ട് എന്നിവരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ദ റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ഏറ്റെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: