ന്യൂഡല്‍ഹി: ഛത്രപതി ശിവജി പണിക്കഴിപ്പിച്ച സിന്ധുദുര്‍ഗ് കോട്ടയിലാകും ഇത്തവണ നാവിക ദിനാഘോഷങ്ങള്‍ നടക്കുക. ഡിസംബര്‍ നാലിനാണ് ഇന്ത്യ നാവികസേന ദിനം ആഘോഷിക്കുന്നത്. ഈ വര്‍ഷം ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്താണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ നാവികസേനയുടെ ചരിത്രവുമായി ഏറെ ബന്ധം പുലര്‍ത്തുന്നതാണ് 1660-ല്‍ പണി കഴിപ്പിച്ച സിന്ധുദുര്‍ഗ് കോട്ട.
1971-ല്‍ പാകിസ്താനെതിരെ കറാച്ചി തുറമുഖത്ത് ഇന്ത്യന്‍ നാവികസേന നടത്തിയ ആക്രമണത്തിന്റെ സ്മരണാര്‍ത്ഥമാണ് ഭാരതത്തില്‍ ദേശീയ നാവികസേന ദിനം ആചരിക്കുന്നത്. വിശാഖപട്ടണത്തായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പരിപാടികള്‍ നടന്നത്.
കഴിഞ്ഞ വര്‍ഷം നാവികസേന പതാകയിലെ സെന്റ് ജോര്‍ജ് ക്രോസ് മുദ്ര മാറ്റി പകരം ഛത്രപതി ശിവജി മുദ്രയാക്കിയിരുന്നു. ഐഎന്‍എസ് വിക്രാന്ത് കമ്മീഷന് ചടങ്ങിലാണ് ഇത് മാറ്റിയത്. കോളോണിയല്‍ സംസ്കാരത്തിന്റെ ഭാരം ഇതോടെ ഒവിവായെന്നായിരുന്നു പ്രധാനമന്ത്രി ഈ മാറ്റത്തെ കുറിച്ച് അഭിപ്രായപ്പെട്ടത്. ബ്രിട്ടീഷ് കാലത്തെ കന്റോണ്‍മെന്റുകളെ സൈനിക സ്റ്റേഷനുകള്‍ എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നീക്കവും പ്രതിരോധ മന്ത്രാലയം ആരംഭിച്ച് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: