തെന്നിന്ത്യയിലെ ഏറ്റവും ശ്രദ്ധേയരായ താര ദമ്പതിമാരായിരുന്നു സാമന്തയും നാഗചൈതന്യയും. കുറച്ച് കാലത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹ ബന്ധത്തിലേക്ക് ഇരുവരും എത്തിയത്. വിശേഷ ദിനങ്ങളില്‍ ഇവര്‍ ഒന്നിച്ച് ആശംസകളുമായി എത്തുകയും പരസ്പരം സ്നേഹം പ്രകടമാക്കുകയും ചെയ്യുന്നത് പതിവായിരുന്നു. എന്നാല്‍ 2021ല്‍ സാമന്തയും നാഗാര്‍ജുനയും വിവാഹ മോചിതരാകാൻ തീരുമാനിച്ചത് ആരാധകരെ ഞെട്ടിക്കുകയും ചെയ്തു
നടൻ രണ്ടാമതും വിവാഹിതനാകാൻ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. അച്ഛൻ നാഗാര്‍ജുന മുൻകയ്യെടുത്താണ് നടന്റെ വിവാഹം ആലോചിക്കുന്നത്. ഒരു ബിസിനസ് കുടുംബത്തില്‍ നിന്നായിരിക്കും താരത്തിന്റെ വധു എന്നും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും വിശദ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഔദ്യോഗിക സ്ഥീരണമുണ്ടായിട്ടില്ല എന്നതിനാലും വധു ആരായിരിക്കും എന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ ആരാധകരും.
ഡൈവോഴ്സായ നാഗചൈതന്യ പ്രശസ്ത തെന്നിന്ത്യൻ താരം ശോഭിത ധുലിപാലയുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പരന്നിരുന്നു. പലയിടത്തും ഇരുവരെയും ഒരുമിച്ച കണ്ടാണ് വാര്‍ത്തകള്‍ക്ക് കാരണം. പുതിയ വീട്ടിലേക്ക് ശോഭിതയെ ക്ഷണിക്കുകയും തന്റെ മാതാപിതാക്കളെ നാഗചൈതന്യ പരിചയപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരും അന്ന് ആ വാര്‍ത്തകള്‍ നിഷേധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: