കോഴിക്കോട്: മത ന്യൂനപക്ഷ സമൂഹങ്ങളില്‍ രാഷ്ട്രീയ എതിരാളികള്‍ പടര്‍ത്തിയ തെറ്റിദ്ധാരണ നീക്കി, ബിജെപിയുമായി മെച്ചപ്പെട്ട ബന്ധം ഉണ്ടാക്കാനുള്ള പരിശ്രമത്തിന്
ആവേശകരമായ പിന്തുണയാണുള്ളതെന്ന് ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ ജമാല്‍ സിദ്ദിഖി കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. കേരളത്തിലെ മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷ സമൂഹങ്ങളില്‍ ബിജെപിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. നേരിട്ട് ബിജെപിയുമായി ചേരാനുള്ള തുടക്കമെന്ന നിലയില്‍ ‘മോദി മിത്ര’ എന്ന കാമ്പയിനിലൂടെ കൂടുതല്‍ പേരെ ആകര്‍ഷിക്കും. പത്തനംതിട്ട, ഇടുക്കി, കോട്ടയം, കോഴിക്കോട് ജില്ലകളിലാണ് ന്യൂനപക്ഷ മോര്‍ച്ച ‘മോദി മിത്ര’ പരിപാടി സംഘടിപ്പക്കുന്നത്.
ഒരു ലക്ഷം പേരെ ഇതിലൂടെ ചേര്‍ക്കും. എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ മോദി മിത്ര കാമ്പയിനില്‍ ഉള്‍പ്പെടുത്തി അവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. സുസ്ഥിരവും പുരോഗമനോന്മുഖവുമായ ഭാരതത്തെ കെട്ടിപ്പടുക്കുന്നതിന് ഇവരുടെ പങ്കാളിത്തം പ്രയോജനപ്പെടുത്തും. രാഷ്ട്രീയ എതിരാളികള്‍ ന്യൂനപക്ഷ സമൂഹത്തില്‍ ബോധപൂര്‍വ്വം സൃഷ്ടിച്ച ആശയകുഴപ്പങ്ങളില്ലാതാക്കാനും ന്യൂനപക്ഷ സമൂഹത്തില്‍ ആശങ്കകളില്ലാതാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരമാണ് ന്യൂനപക്ഷ മോര്‍ച്ച ഈ വിഭാഗങ്ങളെ സന്ദര്‍ശിക്കുന്നത്.
നരേന്ദ്ര മോദി സര്‍ക്കാറിന് കീഴില്‍ ന്യൂനപക്ഷ സമൂഹം കൂടുതല്‍ സുരക്ഷിതരാണെന്ന യാഥാര്‍ത്ഥ്യം അവരെ ബോധ്യപ്പെടുത്താന്‍ ഈ യാത്ര ഏറെ സഹായകമാകുന്നുണ്ട്. വൈവിധ്യങ്ങളും വ്യത്യാസങ്ങളും പരിഗണിക്കാതെ സമൂഹത്തെ വികസനത്തിലേക്ക് നയിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്, അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാദ്ധ്യക്ഷന്മാരായ ഡോ.കെ. അബ്ദുള്‍ സലാം, അഡ്വ. നോബി
ള്‍ മാത്യു, ദേശീയ നിര്‍വ്വാഹക സമിതി അംഗം സുമിത് ജോര്‍ജ്ജ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ഹരിദാസ് പൊക്കിണാരി, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.മുഹമ്മദ് റിഷാല്‍, ജില്ലാ പ്രസിഡന്റ് ഷെയ്ഖ് ഷാഹിദ്, ജനറല്‍ സെക്രട്ടറി ടി.അബ്ദുള്‍ റസാഖ്, ബഷീര്‍ നടുവണ്ണൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: