കണ്ണൂര്‍: റെയില്‍വേ പാലക്കാട് എഡിആര്‍എം എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുളള റെയില്‍വേ ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ സന്ദര്‍ശനം സ്റ്റേഷനിലെ അമൃത് ഭാരത് പദ്ധതികള്‍ക്ക് വേഗം കൂട്ടും.
അമൃത് ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താനാണ് സംഘം സ്റ്റേഷനില്‍ സന്ദര്‍ശനം നടത്തിയത്. അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്ന തലശ്ശേരി, പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനുകളും സംഘം സന്ദര്‍ശിച്ചിരുന്നു.
റെയില്‍വേ സ്റ്റേഷനില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുമതി ലഭിച്ച നാല്, അഞ്ച് പ്ലാറ്റ്ഫോമുകളുടെ നിര്‍മാണം മുടങ്ങിയ സാഹചര്യത്തില്‍ പുതിയൊരു പ്ലാറ്റ്ഫോം കൂടി നിര്‍മിക്കാനുള്ള സാധ്യതകള്‍ റെയില്‍വേ പരിശോധിക്കുന്നുണ്ട്.
സന്ദര്‍ശനത്തോടനുബന്ധിച്ച് ഇതും ഉദ്യോഗസ്ഥ സംഘം പരിശോധിച്ചതായറിയുന്നു. കിഴക്കേ കവാടത്തോടു ചേര്‍ന്നു നാലാം പ്ലാറ്റ്ഫോം നിര്‍മിക്കുന്നതാണു പരിഗണിക്കുന്നത്. നിലവിലെ രണ്ട്മൂന്ന് പ്ലാറ്റ്ഫോമിന്റെ വീതി കൂട്ടാനും പദ്ധതിയുണ്ട്. പ്ലാറ്റ്ഫോമിനു വീതി കുറവായതിനാല്‍ മേല്നടപ്പാതയിലേക്കുള്ള പടികള്‍ക്ക് വീതി വളരെക്കുറവാണ്. പാലക്കാടിനും കണ്ണൂരിനും ഇടയിലുള്ള ട്രാക്കിലും പരിശോധന നടത്തി.
സ്റ്റേഷന് മാസ്റ്ററുടെ ഓഫിസ്, സിഗ്നലിങ് വിഭാഗം, ഇലക്ട്രിക്കല്‍ വിഭാഗം എന്നിവിടങ്ങളിലെല്ലാം വിശദമായ പരിശോധന നടത്തുകയുണ്ടായി. സ്റ്റേഷന് മാനേജര്‍ എസ്. സജിത് കുമാര്‍, ഡപ്യൂട്ടി മാനേജര്‍ പി.വി. രാജീവ്, നിസാര്‍ അഹമ്മദ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ചും ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയുണ്ടായി.
ഏറ്റെടുക്കേണ്ട പ്രവൃത്തികള്‍, പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങള്‍, ട്രാക്കിലും സിഗ്നല്‍ ലൈനിലും വേണ്ട മാറ്റങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു. അസി. ഡിവിഷനല്‍ എഞ്ചിനീയര്‍ ബര്‍ജാസ് അഹമ്മദും ഒപ്പമുണ്ടായിരുന്നു.ം കൂടും
പ്രതികരിക്കാൻ ഇവിടെ എഴുതുക: