ഇടുക്കി: ചെറുതോണി അണക്കെട്ടില്‍ വന്‍ സുരക്ഷ വീഴ്ച. ഡാമില്‍ കയറിയ യുവാവ് ഹൈമാസ് ലൈറ്റിനു ചുവട്ടില്‍ താഴിട്ടു പൂട്ടുകയും ഷട്ടര്‍ ഉയത്തുന്ന റോപ്പില്‍ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തു. സംഭവം നടന്ന് രണ്ടാ ഴ്ച പിന്നിടുമ്പോഴാണ് കെഎസ്ഇബിയുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുന്നത്.
ജൂലൈ 22-ന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് കെഎസ്ഇബി അറിയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ യുവാവ് തോളത്ത് ബാഗുമായി യുവാവ് കടന്നു പോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്താനായി. ഇതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ഇബി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: