ജക്കാർത്ത: ഇന്ത്യ-ആസിയാൻ ഉച്ചകോടിയിൽ സഹ-അദ്ധ്യക്ഷനാകാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജക്കാർത്തയിൽ ആരംഭിച്ച ഇന്ത്യ-ആസിയാൻ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്. ഇന്ന് രാവിലെയണ് പ്രധാനമന്ത്രി ജക്കാർത്തയിലെത്തുന്നത്. ആസിയാൻ സമ്മേളനം, ഇന്ത്യ-ആസിയാൻ ഉച്ചകോടി, കിഴക്കേഷ്യൻ ഉച്ചകോടി എന്നിവ ലക്ഷ്യം വെച്ചാണ് പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യയിലേക്കുള്ള യാത്ര. ഇവയിൽ പങ്കെടുത്തതിന് ശേഷം ഇന്ന് തന്നെ പ്രധാനമന്ത്രി ന്യൂഡൽഹിയിലേക്ക് തിരിക്കും.
കഴിഞ്ഞ വർഷവും ഇന്ത്യ-ആസിയാൻ തങ്ങളുടെ സൗഹൃദ ദിനം ആചരിച്ചിരുന്നു. പിന്നീട് വിശാലമായ നയതന്ത്ര പങ്കാളിത്തത്തിലേക്കും കടന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം നാലാം ദശകത്തിൽ എത്തി നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യ-ആസിയാൻ ഉച്ചകോടിയിൽ സഹ-അദ്ധ്യക്ഷനാകാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് പുലർച്ചയോടെ ജക്കാർത്തിയിലെ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണമാണ് രാജ്യം നൽകിയത്. ജക്കാർത്തയിലെ ഇന്ത്യൻ ജനതയും വലിയ രീതിയിലുള്ള സ്വീകരണമായിരുന്നു പ്രധാനമന്ത്രിക്ക് നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: