അക്ഷയ് കുമാര്‍ ചിത്രത്തിന്റെ പേര് മാറ്റി അണിയറ പ്രവർത്തകർ. ‘മിഷന് റാണിഗഞ്ച് ‘ എന്ന ചിത്രത്തിന്റെ പേര് ‘ദി ഗ്രേറ്റ് ഭാരത് റെസ്ക്യൂ’ എന്നാണ് താരം മാറ്റിയത്. ഭാരതം എന്ന പേര് ചര്‍ച്ചകള്‍ക്ക് വിധേയമാകുന്നതിനിടെയാണ് അക്ഷയ് കുമാറിന്റെ ട്വിസ്റ്റ്. ചിത്രത്തിന്റെ വരാനിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കതുന്നത്.
യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഭാരതത്തിന്റെ കല്‍ക്കരി ഖനി രക്ഷാദൗത്യത്തിന് നേതൃത്വം നല്കി അന്തരിച്ച ജസ്വന്ത് സിംഗ് ഗില്ലിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. 1989 നവംബറില്‍ റാണിഗഞ്ചിലെ കല്‍ക്കരി ഖനിയില്‍ വെള്ളം കയറി. ഈ സമയത്ത് കുടുങ്ങിപ്പോയ ഖനിത്തൊഴിലാളികളെ രക്ഷിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച ധീരനാണ് ജസ്വന്ത് സിംഗ് ഗില്‍. ദൃഢത, നിശ്ചയദാര്‍ഢ്യം, വീര്യം എന്നിവയെ പ്രതിനിധീകരിക്കുന്ന ചിത്രമാകും ഇത്.
View this post on Instagram
അക്ഷയ് കുമാറാണ് ജസ്വന്ത് സിംഗ് ഗില്ലിന്റെ വീര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ സെപ്റ്റംബര്‍ ഏഴിന് പുറത്തിറങ്ങും. ഒക്ടോബര്‍ ആറിനാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: