ന്യൂദല്‍ഹി: 13 കോടി ഗ്രാമീണ കുടുംബങ്ങള്‍ക്ക് ടാപ്പ് വാട്ടര്‍ കണക്ഷന് നല്കി ജല്‍ ജീവന് ദൗത്യം (ജെജെഎം) മറ്റൊരു നാഴികക്കല്ല് കൂടി ഇന്ന് കൈവരിച്ചു.
വേഗത്തിലും വ്യാപ്തിയോടെയും പ്രവര്‍ത്തിച്ചുകൊണ്ട്, 2019 ആഗസ്തില്‍ ദൗത്യത്തിന്റെ തുടക്കത്തില്‍ 3.23 കോടി വീടുകളില്‍ നിന്ന് വെറും നാലു വര്‍ഷത്തിനുള്ളില്‍ ഗ്രാമീണ ടാപ്പ് കണക്ഷന് വ്യാപ്തി 13 കോടിയായി ഉയര്‍ത്തി.
ഗോവ, തെലങ്കാന, ഹരിയാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളും പുതുച്ചേരി, ദാമന്‍ & ദിയു, ദാദ്ര & നഗര്‍ ഹവേലി ദ്വീപുകള്‍, ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകള്‍ എന്നീ മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും 100 ശതമാനം കവറേജ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2023 ജനുവരി ഒന്നുമുതല്‍ പ്രതിദിനം ശരാശരി 87,500 ടാപ്പ് കണക്ഷനുകള്‍ നല്കുന്നു.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി രാജ്യത്തെ 9.15 ലക്ഷം (88.73%) സ്കൂളുകളിലും 9.52 ലക്ഷം (84.69%) അങ്കണവാടി കേന്ദ്രങ്ങളിലും ടാപ്പ് വെള്ളം ലഭ്യമാക്കാന്‍ കഴിഞ്ഞു.
നമ്മുടെ രാജ്യത്തെ 112 അഭിലാഷ ജില്ലകളില്‍, ദൗത്യം ആരംഭിച്ച സമയത്ത് 21.41 ലക്ഷം (7.86%) കുടുംബങ്ങള്‍ക്ക് മാത്രമേ ടാപ്പ് വെള്ളം ലഭ്യമായിരുന്നുള്ളൂ. അത് ഇപ്പോള്‍ 1.81 കോടിയായി (66.48%) വര്‍ദ്ധിച്ചു.
#13CrHarGharJal – a water revolution never imagined before.
Our PM @narendramodi Ji’s vision to quench every Indian’s thirst has today ensured 13 crore homes have access to clean tap water.
One tap at a time, a total of 13 crore families have been given a gift of health &… pic.twitter.com/A5knv1T7oL
— Gajendra Singh Shekhawat (@gssjodhpur) September 5, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: