തൃശൂര്‍: തൃശൂര്‍ നഗരം കീഴടക്കി പുലികള്‍. ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്നലെ നടന്ന പുലിക്കളിയില്‍ നൂറുകണക്കിന് പുലിവേഷധാരികള്‍ അണിനിരന്നത് കൗതുകക്കാഴ്ചയായി. പതിനായിരങ്ങള്‍ പുലിക്കളി കാണാനെത്തി. അഞ്ച് സംഘങ്ങളാണ് പുലികളിയുമായി നഗരം കീഴടക്കാനെത്തിയത്.
അയ്യന്തോള്‍, കാനാട്ടുകര, പൂങ്കുന്നം, വിയ്യൂര്‍, ശക്തന് നഗര്‍ സംഘങ്ങള്‍ പുലിക്കളി അവതരിപ്പിച്ചു. 40 മുതല്‍ 50 വരെ പുലികളായിരുന്നു ഓരോ സംഘങ്ങളിലും ഉണ്ടായിരുന്നത്. നൂറ്റാണ്ടുകളായി തൃശൂരില്‍ തുടര്‍ന്നുവരുന്ന പരമ്പരാഗത കലാരൂപമാണ് പുലിക്കളി. ഓണാഘോഷ ചടങ്ങുകളുടെ സമാപനമായാണ് തൃശൂര്‍ നഗരത്തില്‍ പുലിക്കളി അരങ്ങേറുക. മേയര്‍ എം.കെ. വര്‍ഗീസ് ഫഌഗ് ഓഫ് നി
ര്‍വഹിച്ചു. നിശ്ചലദൃശ്യങ്ങളും കൗതുക കാഴ്ചകള്‍ ഒരുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: