ന്യൂദല്‍ഹി: യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്ത കാര്യങ്ങള്‍ വാര്‍ത്താസമ്മേളനം വിളിച്ച് പ്രചരിപ്പിച്ചുവെന്ന് കാട്ടി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന് ദല്‍ഹിയിലെ നിയമസ്ഥാപനം വക്കീല്‍ നോട്ടീസയച്ചു.
മാത്യു കുഴല്നാടന് എംഎല്‍എയ്ക്കെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയതിന് പുറമേയാണ് അദ്ദേഹം പങ്കാളിയായ കെഎംഎന്‍പി എന്ന നിയമസ്ഥാപനത്തിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആക്ഷേപവും മോഹനന് ഉന്നയിച്ചത്.
ഈ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും മാനനഷ്ടമുണ്ടാക്കിയതിന് ഏഴ് ദിവസത്തിനകം രണ്ടര കോടി രൂപ നല്‍കണണെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ചെയ്യാത്ത പക്ഷം ദല്‍ഹി ഹൈക്കോടതിയില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസിലുണ്ട്.
ഈ മാസം 15ന് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് സി.എന്‍ മോഹനന് ആരോപണം ഉന്നയിച്ചത്. മാത്യു കുഴല്നാടന് പങ്കാളിയായ കെഎംഎന്‍പി ലോ എന്ന നിയമസ്ഥാപനത്തിന് കൊച്ചി, ദല്‍ഹി, ഗുവഹത്തി ബംഗളൂരു എന്നിവിടങ്ങളില്‍ ഓഫീസുകളുണ്ടെന്നും ഇതു വഴി കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവെന്നുമാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: