ഗോഹട്ടി : ഡ്യൂറണ്ട് കപ്പില്‍ മോഹന്‍ ബഗാന് സെമി ഫൈനലില്‍. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മുംബൈ സിറ്റിയെ തോല്‍പ്പിച്ചാണ് മോഹന്‍ ബഗാന് സെമിയില്‍ കടന്നത്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആണ് മോഹന്‍ ബഗാന്റെ വിജയം.
ആറാം മിനുട്ടില്‍ തന്നെ പെനാള്‍ട്ടിയിലൂടെ മോഹന്‍ ബഗാന് ലീഡ് നേടി. കമ്മിന്‍സിനെ വീഴ്ത്തിയതിനു കിട്ടിയ പെനാള്‍ട്ടി താരം തന്നെ ഗോള്‍ വലയിലെത്തിക്കുകയായിരുന്നു.
28ാം മിനുട്ടില്‍ പെരേര ഡിയസ് മുംബൈ സിറ്റിക്ക് സമനില നല്കി. എന്നാല്‍ 31ാം മിനുട്ടില്‍ മന്‍വീര്‍ സിംഗിലൂടെ മോഹന്‍ ബഗാന് ലീഡ് തിരിച്ചുപിടിച്ചു. സ്കോര്‍ 2-1.
63ാം മിനുട്ടില്‍ അന്‍വര്‍ അലിയിലൂടെ മോഹന്‍ ബഗാന് മൂന്നാം ഗോളും നേടി.
സെമി ഫൈനലില്‍ എഫ് സി ഗോവയാണ് മോഹന്‍ ബഗാന്റെ എതിരാളികള്‍. മറ്റൊരു സെമിയില്‍ ഈസ്റ്റ് ബംഗാള്‍ നോര്‍ത്ത് ഈസ്റ്റുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: