ബുഡാപെസ്റ്റ്: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് ഇന്ന് കാത്തിരിപ്പിന്റെ പോരാട്ടം. നാല് ഇന്ത്യന്‍ താരങ്ങളാണ് ഇന്ന് ഫൈനലിനിറങ്ങുന്നത്. ജാവലിന്‍ ത്രോയില്‍ ലോക ഒന്നാം നമ്പര്‍താരവും ടോക്കിയോ ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവുമായ നീരജ് ചോപ്ര, മനു ഡി.പി., കിഷോര്‍ ജെന. വനിതകളുടെ 3000മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ പാരുള്‍ ചൗധരിയാണ് ഇന്ന് ഫൈനലിനിറങ്ങുന്ന മറ്റൊരു ഇന്ത്യന്‍താരം.
രാത്രി 11.45നാണ് ജാവലിന്‍ ത്രോ ഫൈനല്‍. ഇന്ത്യയുടെ മൂന്ന് താരങ്ങളുള്‍പ്പെട 12 പേരാണ് ഫൈനലില്‍ പോരടിക്കുന്നത്. ഈ ഇനത്തില്‍ ഇന്ത്യയെ കൂടാതെ മറ്റൊരു രാജ്യത്ത് നിന്നും മൂന്ന് താരങ്ങള്‍ ഫൈനലിലെത്തിയിട്ടില്ല. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ തന്നെ ഈ അപൂര്‍വ്വ സംഭവം നാലാം തവണമാത്രമാണ്.
ജാവലിന്‍ ത്രോയിലെ ലോക റെക്കോഡ് പ്രകടനം 98.48 മീറ്റര്‍ ആണ്. 1996ല്‍ ചെക്കിന്റെ യാന്‍ സെലെന്‍സ്‌കിയാണ് നേട്ടം കൈവരിച്ചത്. ചാമ്പ്യന്‍ഷിപ്പ് റെക്കോഡും ഇതേ താരത്തിന്റെ പേരിലാണ്. 2001ലെ പതിപ്പില്‍ 92.80 മീറ്റര്‍ ദൂരം എറിഞ്ഞു. സീസണിലെ ഏറ്റവും മികച്ച പ്രകടനം ചെക്ക് താരം യാക്കൂബ് വാഡ്‌ലെയ്ചിന്റെ പേരിലാണ്. ഇക്കഴിഞ്ഞ ജൂണില്‍ ഫഇന്‍ലന്‍ഡില്‍ 89.51 ദൂരമാണ് താരം കുറിച്ചത്. ഈ കണക്കുകള്‍ക്കിടയിലൂടെയാണ് ഇന്ത്യന്‍ താരം നീരജ് ചോപ്ര 140 കോടി വരുന്ന ഇന്ത്യന്‍ ജനതയ്‌ക്കായി ചരിത്രനേട്ടം കൊയ്യാനിറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: