തിരുവനന്തപുരം: സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് തീരുമാനം. അടുത്ത മാസം 4 വരെ പുറത്തു നിന്ന് വൈദ്യുതി വാങ്ങുന്നത് തുടരും. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാനുള്ള ടോട്ടക്‌സ് പദ്ധതി ഉപേക്ഷിക്കാനും തീരുമാനമായി. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി സ്വന്തം നിലക്ക് നടപ്പാക്കാനും നിര്‍ദ്ദേശമുണ്ട്.
അടുത്ത മാസവും വൈദ്യുതി യൂണിറ്റിനു ആകെ 19 പൈസ സര്‍ചാര്‍ജ് ഈടാക്കും. കെഎസ്ഇബി നിശ്ചയിച്ച സര്‍ചാര്‍ജ് 10 പൈസയും റെഗുലേറ്ററി കമ്മീഷന്‍ നവംബര്‍ വരെ നിശ്ചയിച്ച ഒമ്പത് പൈസയും ചേര്‍ത്താണ് 19 പൈസ ഈടാക്കുന്നത്. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്കിടെ നിരക്ക് കൂട്ടുന്നതടക്കം കാര്യങ്ങള്‍ തീരുമാനിക്കാനാണ് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തിയത്.
വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ ഉപഭോക്താക്കളുടെ സഹകരണം കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു.നിയന്ത്രണം ഒഴിവാക്കാന്‍ വൈകുന്നേരം ആറ് മണി മുതല്‍ രാത്രി 11 വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതെ ഉപഭോഗം പരമാവധി നിയന്ത്രിക്കാന്‍ ഉപഭോക്താക്കള്‍ തയാറാകണമെന്നാണ് കെഎസ്ഇബി പറയുന്നത്.
സാങ്കേതിക തകരാര്‍ മൂലം വിവിധ കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍ നിന്ന് സംസ്ഥാനത്തിന് ലഭിച്ചു കൊണ്ടിരുന്ന വൈദ്യുതിയില്‍ 300 മെഗാവാട്ടോളം കുറവുണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: